ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'

Published : Apr 24, 2026, 08:42 PM IST
arvind kejriwal

Synopsis

രാഘവ് ഛദ്ദയടക്കമുള്ള എഎപി രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ഇത് 'ഓപ്പറേഷൻ ലോട്ടസ്' ആണെന്നും പഞ്ചാബിലെ ജനങ്ങളെ ബിജെപി ചതിച്ചെന്നും അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ആരോപിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കൂറുമാറ്റം എഎപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ദില്ലി: രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദയടക്കമുള്ളവർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി എ എ പി നേതൃത്വം. പഞ്ചാബിലെ ജനങ്ങളെ വീണ്ടും ബി ജെ പി ചതിച്ചെന്നാണ് ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. എ എ പി എം പിമാരുടെ കൂടുമാറ്റത്തിൽ പഞ്ചാബിലെ ജനങ്ങളെ പിന്നിൽ നിന്ന് ബി ജെ പി കുത്തിയെന്നടക്കമുള്ള ഒരു വരി പ്രസ്താവനയിലൂടെയാണ് കെജ്രിവാൾ തന്‍റെ രോഷം പ്രകടിപ്പിച്ചത്. ഓപ്പറേഷൻ ലോട്ട്സ് ആണ് സംഭവിച്ചതെന്നാണ് രാജ്യസഭ എം പിമായ സഞ്ജയ് സിങ് പ്രതികരിച്ചത്. പാർട്ടിയെ ചതിച്ച ഏഴുപേർക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു. അതേസമയം രാഘവ് ഛദ്ദക്കൊപ്പം എ എ പി രാജ്യസഭ എം പിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം.

എ എ പിക്ക് ആഘാതം, ബി ജെ പിക്ക് സന്തോഷം

ആം ആദ്മി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞവരെ പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ് ബി ജെ പിസ്വീകരിച്ചത്. ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂവർക്കും മധുരം നൽകിയാണ് വരവേറ്റത്. എ എ പി വിടുന്നുവെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഛദ്ദയടക്കമുള്ളവർ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു രാഘവ് ഛദ്ദയുടെ അപ്രതീക്ഷിത നീക്കം. ഛദ്ദക്കൊപ്പം പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക്, രാജ്യസഭാ ഉപനേതാവ് അശോക് മിത്തൽ എന്നിവരുടെ പടിയിറക്കം എ എ പിയെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ദില്ലിയിൽ അധികാരത്തിൽ വന്ന എ എ പി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി നേതാക്കൾ പ്രതികരിച്ചു. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം. നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുമായി പൂർണ്ണമായി അകന്നിരുന്നു. പുതിയ ഉപ നേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ നീക്കം. അശോക മിത്തലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞിടെ ഇ ഡി റെയിഡ് നടന്നിരുന്നു. ക്രെജ്രിവാളിനെയും സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. മദ്യനയ അഴിമതി കേസിൽ കോടതി പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കിയതോടെ തിരിച്ചുവരവിനായി ക്രെജ്രിവാളും എ എ പി യും ശ്രമിക്കുന്നതിനിടയാണ് പിളർപ്പ്. അടുത്തവർഷം പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തിനുള്ള എം പിമാർ അടക്കം പാർട്ടി വിട്ടത്. അതേസമയം 7 പേരും ബി ജെ പിയിലെത്തിയാൽ രാജ്യസഭയിൽ ബി ജെ പി എം പിമാരുടെ എണ്ണം 106 നിന്ന് 113 ആയി ഉയരും. പഞ്ചാബിലെ എ എ പി സർക്കാരിനെ അടക്കം ഈ കൂറുമാറ്റം ബാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂടുമാറിയതിന് പിന്നാലെ എംപിമാർക്കെതിരെ ചടുല നീക്കവുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി
ബിജെപി ആസ്ഥാനത്ത് ആഘോഷം, എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ