കേരളം വലിയ പ്രതീക്ഷയിൽ, അതിവേഗ റെയിൽ പ്രഖ്യാപിക്കുമോ? രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്

Published : Feb 01, 2026, 03:30 AM IST
nirmala sitharaman

Synopsis

നിർമ്മല സീതാരാമൻ ഇന്ന് മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും. ആദായനികുതിയിൽ ചെറിയ ഇളവുകൾ പ്രതീക്ഷിക്കുമ്പോൾ, അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയേക്കും. അതിവേഗ റെയിൽ പാത, എയിംസ് തുടങ്ങിയ പദ്ധതികളിൽ കേരളം വലിയ പ്രതീക്ഷയിലാണ്.

ദില്ലി: രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ബജറ്റാകും അവതരിപ്പിക്കുക. തുടര്‍ച്ചയായി ഒമ്പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. 12 ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ അകർഷിക്കാൻ ചെറിയ ഇളവുകൾ ഉണ്ടായേക്കും. ശമ്പളക്കാർക്കുള്ള സ്റ്റാൻഡേഡ് ഡിഡക്ഷൻ ഒരു ലക്ഷം ആക്കാൻ ധനമന്ത്രി തയ്യാറായേക്കും. ഭവന വായ്പ പലിശ ഇളവ് പുതിയ സ്കീമിലും നൽകണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒന്‍പതാമത്തെ ബജറ്റ് അവതരണത്തിന് മുന്‍കാലങ്ങളേക്കാള്‍ ധനമന്ത്രി കൂടുതല്‍ സമയമെടുത്തേക്കാം. പുതിയ സാമ്പത്തിക കാഴ്ചപ്പാടിനും അടിസ്ഥാന സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കേരളം വലിയ പ്രതീക്ഷയിൽ

കേന്ദ്ര ബജറ്റ് നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമ്പോൾ കേരളത്തിനും വലിയ പ്രതീക്ഷകളാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ നി‍ർമലയുടെ പെട്ടിയിൽ ഉണ്ടാകാനാണ് സാധ്യത. കേരളത്തെ സംബന്ധിച്ചടുത്തോളം അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെയാണ് വലിയ പ്രതീക്ഷയായിട്ടുള്ളത്. നാളെ ധനമന്ത്രി ബജറ്റിൽ കേരളത്തിന് അതിവേ​ഗ റെയിൽപാത പ്രഖ്യാപിച്ചാൽ അതൊരു വലിയ സ്വപ്ന സാക്ഷാത്കാരമാകും. കെ റെയിലിന് മഞ്ഞക്കുറ്റിയിട്ട സർക്കാരിനെ സംബന്ധിച്ചടുത്തോളം അതിവേഗ പാത വലിയ ആശ്വാസമാകും. എയിംസ് ഇത്തവണയെങ്കിലും കേരളത്തിന് കിട്ടുമോ? എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. വയനാട് പുനരധിവാസത്തിനായി വലിയൊരു തുക കേന്ദ്രം പ്രഖ്യപിച്ചാൽ അതും കേരളത്തിന് വലിയ ആശ്വാസമാകും. കേരളത്തിന്‍റെ സ്വപ്ന സാക്ഷാത്കാരമായ വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നതും കണ്ടറിയണം. ശബരി പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പണവും നിർമല പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിന് മുന്നെ കേരളത്തിന് അത് വലിയൊരു നേട്ടമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഓർഡർ ചെയ്തത് മട്ടൻ, വിളമ്പിയത് ബീഫെന്ന് അറിഞ്ഞത് മുഴുവൻ കഴിച്ച ശേഷം': യൂട്യൂബറുടെ പരാതിയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
'എപ്സ്റ്റീന്‍റെ മെയിൽ കോൺഗ്രസ് എഡിറ്റ് ചെയ്തു, പ്രധാനമന്ത്രിക്ക് സഹായം കിട്ടിയെന്ന നിലയിലാക്കി'; ഗുരുതര ആരോപണവുമായി ബിജെപി എംപി സംബിത് പത്ര