മുസ്ലീം സമുദായത്തിന്‍റെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം, വഖഫ് നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

Published : May 20, 2025, 09:12 AM ISTUpdated : May 20, 2025, 09:31 AM IST
മുസ്ലീം സമുദായത്തിന്‍റെ  അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം, വഖഫ് നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

Synopsis

വഖഫ് ബോർഡുകളിൽ ഇതര മതസ്ഥരരുടെ നിയമനം ഭരണഘടന വിരുദ്ധമെന്നും കേരളം

ദില്ലി: വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരളം. കേരളത്തിലടക്കം മുസ്ലീം സമുദായത്തിന്‍റെ  അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണിതെന്നും മുസ്ലീം ന്യൂനപക്ഷത്തിന്‍റെ  ആശങ്ക വസ്തുതാപരമാണെന്നും കേരളം പറഞ്ഞു. നിയമത്തിലെ പല വ്യവസ്ഥകളും അന്യായമാണ്. വ്യവസ്ഥകളുടെ ഭരണഘടനപരമായ സാധുത തന്നെ സംശയകരമാണ്. കേരളം കക്ഷി ചേരാൻ സുപ്രീംകോടതിയില്‍ അപേക്ഷ നൽകി. ന്യൂനപക്ഷങ്ങളുടെ നീതി നിഷേധിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റേത്. ഭേദഗതി മുസ്ലീം മതവിഭാഗത്തിന്‍റെ മൗലികാവകാശങ്ങളെ ബാധിക്കും. വഖഫ് സ്വത്തുക്കളുള്ളവരുടെത് യഥാർത്ഥ ആശങ്കയാണ്. വഖഫ് ബോർഡുകളിൽ ഇതര മതസ്ഥരരുടെ നിയമനം ഭരണഘടന വിരുദ്ധമെന്നും കേരളം നിരീക്ഷിച്ചു

വഖഫ് ഭേദഗതി നിയമത്തിനെതിരായ  ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന്  പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിക്കുന്നത്.  നിയമം സ്റ്റേ ചെയ്യണോ എന്നതില്‍  വാദം കേള്‍ക്കും. ഹർജികൾ വിശാല ബെഞ്ചിനു വിടുന്നതിലും തീരുമാനമുണ്ടായേക്കും. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാരും വാദിക്കുന്നു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീറിപ്പാഞ്ഞെത്തിയ ബൊലോറോയിൽ നിന്ന് 200 കിലോ കഞ്ചാവ്, തൊണ്ടിമുതൽ എലി തിന്നുതീർത്തെന്ന് പൊലീസ്, 26കാരനെ വെറുതെ വിട്ട് കോടതി
ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല