
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളിയായ യുവാവ് കൊല്ലപ്പെട്ടു. മോഷ്ടാവ് എന്നാരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്തലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം. ആക്രമണത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. കേരളത്തിൽ ജോലിചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം രണ്ടാഴ്‌ച മുമ്പാണ് മുപ്പതുകാരനായ യുവാവ് കുൽത്തലിയിലെത്തിയത്. ഭാഷ അറിയാത്തതിനാൽ കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിയാത്തത് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി പൊലീസ് പറയുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam