പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരളം; സുപ്രീംകോടതിയിൽ എതിർകക്ഷി ആഭ്യന്തരമന്ത്രാലയം, മറുപടിക്ക് എട്ട് ആഴ്ച

By Web TeamFirst Published Jul 22, 2021, 5:13 PM IST
Highlights

കേന്ദ്ര സര്‍ക്കാര്‍ മറുപടി നൽകുന്നതോടെ കേരളത്തിന്‍റെ സൂട്ട് ഹര്‍ജിയിൽ സുപ്രീംകോടതി വാദം കേൾക്കും

ദില്ലി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നൽകിയ സൂട്ട് ഹര്‍ജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹര്‍ജിയിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിന് എട്ട് ആഴ്ചത്തെ സമയം സുപ്രീംകോടതി നൽകി. കേരളം നൽകിയ ഹ‍ർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ എതിർകക്ഷിയാക്കി.

ആദ്യം നിയമമന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കിയായിരുന്നു കേരളം ഹര്‍ജി നൽകിയിരുന്നത്. നിയമന്ത്രാലയത്തിന് പകരം ആഭ്യന്തര മന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കി ഹര്‍ജിയിൽ തിരുത്തൽ വരുത്തുകയായിരുന്നു. ഇതും കോടതി അംഗീകരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മറുപടി നൽകുന്നതോടെ കേരളത്തിന്‍റെ സൂട്ട് ഹര്‍ജിയിൽ സുപ്രീംകോടതി വാദം കേൾക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് കേരളത്തിന്‍റെ വാദം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!