ഉദയ്പുർ കൊലപാതകം: 'പ്രതികൾക്ക് ഐഎസ് ബന്ധം, ജയ്പൂരിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു'

By Web TeamFirst Published Jun 30, 2022, 9:55 AM IST
Highlights

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതികൾക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു.

ഉദയ്പൂർ: പ്രവാചകനെതിരെ വിവാ​ദ പരാമർശം നടത്തിയ നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രധാന പ്രതികൾക്ക്  ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 30 ന് ജയ്പൂരിൽ സ്‌ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്‌ലാമി വഴി ഐഎസിന്റെ റിമോട്ട് സ്ലീപ്പർ ഓർഗനൈസേഷനായ അൽസുഫയുമായി ഇവർ ബന്ധപ്പെട്ടിരുന്നു. രണ്ട് പ്രതികളിൽ ഒരാളായ മുഹമ്മദ് റിയാസ് അക്താരി ഉദയ്പൂരിലെ അൽ-സുഫയുടെ തലവനായിരുന്നു. നേരത്തെ ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐസിസ് ഭീകരൻ മുജീബുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഉദയ്പൂർ കൊലപാതകം: ചാവേറാക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ഗ്രൂപ്പുകളിലും പ്രതികൾ അംഗങ്ങള്‍; ചോദ്യംചെയ്യാൻ എന്‍ഐഎ

ഉദയ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സർവകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേ സമയം സർക്കാരിന്‍റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനം ബി ജെ പി ശക്തമാക്കുകയാണ്. 

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതികൾക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് രാജസ്ഥാൻ പൊലീസും എൻഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

'അവനെ തൂക്കിക്കൊല്ലൂ'; ഉദയ്പുർ കൊലപാതകത്തിൽ പ്രതിയു‌ടെ സഹോദരങ്ങൾ

ഇതിനിടെ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരിൽ വ്യാപാരികൾ ബന്ദ് നടത്തും. സംഘർഷംഉണ്ടാകാതിരിക്കാൻ ദില്ലി. ഉത്തർപ്രദേശ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്.

click me!