ഹിന്ദു മതത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഹിന്ദു ധര്‍മത്തിന് അപമാനമാണെന്ന് ശശി തരൂര്‍

Published : Sep 22, 2019, 03:44 PM IST
ഹിന്ദു മതത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഹിന്ദു ധര്‍മത്തിന് അപമാനമാണെന്ന് ശശി തരൂര്‍

Synopsis

ഹിന്ദു മതത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഹിന്ദു ധര്‍മത്തിനും രമദേവനും അപമാനമാണെന്ന് ശശി തരൂര്‍ എംപി.

പുനെ: ഹിന്ദു മതത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഹിന്ദു ധര്‍മത്തിനും രമദേവനും അപമാനമാണെന്ന് ശശി തരൂര്‍ എംപി. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തബ്രേസ് അന്‍സാരി ക്രൂരമായി അക്രമിക്കപ്പെടുകയും ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. 

ഇത് രമദേവനും ഹന്ദു ധര്‍മത്തിനും അപമാനാമ്. ചിലര്‍ അവരവരുടെ പേരുകള്‍ മറ്റുള്ളവരെ കൊല്ലുന്നതിന് ഉപയോഗിക്കുകയാണ്. ഒരു മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടേയോ അല്ല ഇന്ത്യ, ഭരണഘടന ഇതിനെല്ലാം അതീതമായി എല്ലാവര്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നത്. മറിച്ചുള്ളതെല്ലാം തെറ്റാണ്.

എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദു എന്ന  ഒരു പുസ്തകം എഴുതിയെന്നാല്‍, ഈ മതത്തെ ഹിന്ദുത്വ വാദം പറഞ്ഞ് അപമാനിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നതിന് കാരണം രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സമയത്ത് അദ്ദേഹം ബഹുമാനം അർഹിക്കുന്നുവെന്നും തരൂർ പറഞ്ഞു. എന്നാൽ രാജ്യത്തിനകത്തായിരിക്കുമ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാം.

രാജ്യത്തിനൊരു പൊതുഭാഷ എന്ന വിഷയത്തിൽ തന്റെ നിലപാട് മൂന്ന് ഭാഷാ ഫോർമുലയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. 
ബിജെപിയുടെ ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാൻ എന്ന നിലപാട് ഏറെ അപകടകരമാണ്. കേരളത്തിൽ ജനങ്ങൾക്കിടയിൽ ജാതീയമായ വേർതിരിവുകളില്ല. പിന്നെ മഹാരാഷ്ട്രയിൽ എങ്ങനെയുണ്ടാകുന്നു," എന്നും അദ്ദേഹം ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി