ബാധയൊഴിപ്പിക്കല്‍: ചുട്ടുപഴുത്ത ചങ്ങലകൊണ്ട് അടിയേറ്റ യുവതി മരിച്ചു

Published : Oct 15, 2021, 12:58 PM IST
ബാധയൊഴിപ്പിക്കല്‍: ചുട്ടുപഴുത്ത ചങ്ങലകൊണ്ട് അടിയേറ്റ യുവതി മരിച്ചു

Synopsis

മന്ത്രവാദിയും ബന്ധുക്കളുമാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.  

സൂറത്ത്: ബാധയൊഴിപ്പിക്കലിന്റെ (exorcism) പേരില്‍ ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് (hot iron chain) അടിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ (Gujarat) ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് ദാരുണ സംഭവം. ടൈംസ് നൗ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രവാദിയും ബന്ധുക്കളുമാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. രാമില സോളങ്കി എന്ന യുവതിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഇവര്‍ ഭര്‍ത്താവുമൊന്നിച്ച് നവരാത്രി ആഘോഷിക്കാന്‍ പോയിരുന്നു. അവിടെനിന്ന് ഇവര്‍ ഇവര്‍ തുള്ളാന്‍ തുടങ്ങി. യുവതിയുടെ ശരീരത്തില്‍ ഉഗ്രമായ ബാധകേറിയതാണെന്നും ഒഴിപ്പിച്ച് തരാമെന്നും മന്ത്രവാദിയായ രമേഷ് സോളങ്കി കുടുംബത്തെ വിശ്വസിപ്പിച്ചു. കൂടി നിന്നവരോട് യുവതിയെ അടിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. അടിക്കാത്തവരെ യുവതി കൊല്ലുമെന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ യുവതിയെ വിറക് കൊള്ളികൊണ്ടും ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. മന്ത്രവാദിയായ രമേഷ് സോളങ്കിക്ക് പുറമെ, വെര്‍സി സോളങ്കി, ഭാവേഷ് സോളങ്കി, അര്‍ജുന്‍ സോളങ്കി, മനു സോളങ്കി എന്നിവരാണ് പിടിയിലായത്.
 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം