
ചാംരാജ്നഗര്‍: പരിശീലനത്തിടെ തകര്‍ന്ന് വീണ കിരണ്‍ ജെറ്റ് വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്ന് രാവിലെയാണ് വ്യോമസേനയുടെ കിരൺ ജെറ്റ് വിമാനം കര്‍ണാടകയില്‍ തകര്‍ന്നുവീണത്. ചാംരാജ് നഗറിലാണ് വിമാനം തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടമുണ്ടായത്. തകര്‍ന്ന് വീണ കിരണ്‍ വിമാനം പൂർണമായി കത്തിയമർന്നു.
കൃത്യസമയത്ത് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റുമാർ രക്ഷപ്പെട്ടത് മൂലം വൻ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റ രണ്ട് പൈലറ്റുമാരുടെയും നില ഗുരുതരമല്ല, ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരും പാരച്യൂട്ട് ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. തേജ് പാൽ, ഭൂമിക എന്നീ പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam