കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊങ്ങി കർഷകസംഘടനകൾ; രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ചു

By Web TeamFirst Published Mar 20, 2023, 12:28 PM IST
Highlights

2021 ൽ കർഷക സമരത്തെ തുടർന്ന് സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം.

ദില്ലി: വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊങ്ങി കർഷകസംഘടനകൾ. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ചിരിക്കുകയാണ് ദില്ലി മഹാ പഞ്ചായത്ത്. തെക്കന്ത്യേ മുതൽ ഒരോ സംസ്ഥാനത്തും പ്രക്ഷോഭം നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ന് ചേര്‍ന്ന സംയുക്ത കിസാൻ മോർച്ചയുടെ കിസാൻ മഹാ പഞ്ചായത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ സമരം പ്രഖ്യാപിച്ചത്. ദില്ലി രാം ലീലാ മൈതാനിയിൽ നടക്കുന്ന കിസാൻ മഹാ പഞ്ചായത്തിൽ ലക്ഷക്കണക്കിന് കർഷകർ പങ്കെടുത്തു. 2021 ൽ കർഷക സമരത്തെ തുടർന്ന് സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം.

താങ്ങ് വില, വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ, വൈദ്യുതി നിയമ ഭേദഗതി ബില്ല് പിൻവലിക്കൽ, കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്കുള്ള ധന സഹായം, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കിസാൻ മഹാ പഞ്ചായത്ത് മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം കിസാൻ മഹാ പഞ്ചായത്ത് കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

click me!