
ദില്ലി: രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകളൊരുങ്ങുന്നു. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ചേരും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. ജനുവരി 26 ൽ നടത്താൻ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും. അടുത്ത സമ്മേളനത്തിൽ പാർലമെൻറിലേക്ക് കിസാൻ മാർച്ച് നടത്താനും ആലോചനയുണ്ട്. പഞ്ചാബിലും ,ഹരിയാനയിലും സർക്കാരുകൾക്ക് എതിരെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് രണ്ടാം ഘട്ട സമരം നടത്താൻ കർഷകർ ഒരുങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam