
ദുബായ്: ദുബായ് 'സെക്കൻഡ് ഹോം' എന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും അനുയോജ്യമായ ഇടമെന്നാണ് ദുബായിയെ കെ.എൽ രാഹുൽ വിശേഷിപ്പിച്ചത്. ദുബായിൽ ഇന്ത്യൻ ആരാധകരുടെ മികച്ച പിന്തുണ ടീമിന് ലഭിച്ചെന്നും ചാമ്പ്യൻസ് ട്രോഫിയുടെ നടത്തിപ്പ് മികച്ചതായിരുന്നുവെന്നും കെ എൽ രാഹുൽ ദുബായിൽ പറഞ്ഞു. യുഎഇയിലെ അൽ ഫർദാൻ എക്സ്ചേഞ്ചിന്രെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കെ.എൽ രാഹുൽ.
ക്രിക്കറ്റിന് മാത്രമല്ല, എല്ലാ കാര്യങ്ങൾക്കും. മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ എത്താനാവുന്നതാണ് ദുബായ്..വീണ്ടും തിരികെ വരാനും കളിക്കാനും ആഗ്രഹിക്കുന്നു. ആരാധക പിന്തുണയും വളരെ വലുതായിരുന്നു. ഈ സ്റ്റേഡിയത്തെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞു