
ബറേലി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബറേലിയിലെ കൈമ ഗ്രാമത്തിലെ വയലിൽ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യമുള്ളതിനാൽ സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തിൽ സ്ഥാപിച്ചു. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാൻ ക്ഷേത്രത്തിലേക്കെത്തുന്നത്. വിഷ്ണുവിന്റെ അവതാരങ്ങളായ കൂർമം, മത്സ്യം, വഹാരം എന്നിവയുടെയും പാമ്പിന്റെയും രൂപമാണ് ഉരുളക്കിഴങ്ങിനെന്നാണ് ഭക്തർ പറയുന്നത്. കർഷകനായ രാം പ്രകാശിനാണ് വിളവെടുക്കുന്നതിനിടെ സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് ലഭിച്ചത്.
അദ്ദേഹം തിങ്കളാഴ്ച തുളസി മാനസ് ക്ഷേത്രത്തിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുപോയി. ക്ഷേത്ര പുരോഹിതൻ ശങ്കർ ലാൽ പരിശോധിച്ച ശേഷം ഉരുളക്കിഴങ്ങ് ശ്രീരാമ വിഗ്രഹത്തിന്റെ കാൽക്കൽ വച്ചു. ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ വ്യക്തമായ രൂപങ്ങളുണ്ട്. സംഭാലിലെ 68 തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ വൻഷ് ഗോപാൽ തീർത്ഥ ക്ഷേത്രത്തിന് സമീപം ഏകാദശി ദിനത്തിലാണ് ഇത് കണ്ടെത്തിയത്.
Read More... ഏറ്റുമാനൂരിലെ കൂട്ട മരണം; പ്രതി നോബിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്, അധിക്ഷേപത്തിൽ പരാതിയുമായി ക്നാനായ സഭ
ഭഗവാൻ കൽക്കി സംഭാലിൽ അവതരിക്കാൻ പോകുന്നതിന്റെ അടയാളമാണ്. ഹോളി വളരെ സന്തോഷത്തോടെ ആഘോഷിക്കും. സംഭാലിലെ സ്ഥിതി ഇപ്പോൾ മാറിയിരിക്കുന്നുവെന്നും പുരോഹിതൻ പറഞ്ഞു. തിങ്കളാഴ്ച വാർത്ത പ്രചരിച്ചതോടെ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam