കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: വിചാരണ കോടതി നാളെ വിധി പറയും

Published : Jan 17, 2025, 08:19 PM ISTUpdated : Jan 18, 2025, 12:13 AM IST
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: വിചാരണ കോടതി നാളെ വിധി പറയും

Synopsis

കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ നാളെ വിധി വരും. 

കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ നാളെ വിധി വരും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുക. കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ക്രൂര കൊലപാതകം നടന്നത്.  

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി മാസങ്ങളോളം പ്രതിഷേധം നീണ്ടത് മമത ബാനർജി സർക്കാറിന് വലിയ വെല്ലുവിളിയായിരുന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും നിർണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്. 

PREV
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ