
ന്യൂഡൽഹി: കൂടംകുളത്ത് ആണവ സുരക്ഷയെ ബാധിക്കുന്ന ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ആണവോർജ്ജ കോർപ്പറേഷൻ. സുരക്ഷാ സംവിധാനങ്ങളുടെ വിവരം ഒന്നും ചോർന്നിട്ടില്ലെന്നും എൻപിസിഐഎൽ(ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) വ്യക്തമാക്കി.
ആണവനിലയത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെ കരാറുള്ള റിലയൻസിൽനിന്ന് മാത്രമാണ് ഡേറ്റ ചോർന്നത്. ആണവപ്ലാൻ്റിൻ്റെ പ്രധാന വിശദാംശങ്ങൾ സുരക്ഷിതമാണെന്നും കോർപ്പറേഷൻ അറിയിച്ചു.
കൂടംകുളം ആണവനിലയത്തിന്റെ നിർമാണ പങ്കാളികളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽനിന്ന് ഡേറ്റ ചോർന്നതായാണ് കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നത്. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട 19,000-ലധികം രഹസ്യരേഖകൾ ഇതിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടുകളിലുണ്ടായിരുന്നു. അതേസമയം, യോട്ട എന്ന മൂന്നാംകക്ഷിയുടെ ഡേറ്റ സെന്ററിൽ സൂക്ഷിച്ച ഫയലുകളാണ് ചോർന്നതെന്ന് റിലയൻസ് ഗ്രൂപ്പും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam