
ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഓം ബിര്‍ളയെ (57) പതിനേഴാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഐക്യകണ്ഠേനേയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതോടെ അദ്ദേഹം ലോക്സഭാ സ്പീക്കറായി ചുമതലേയറ്റു. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നയിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവിസ്മരണീയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കിയ ആളാണ് ഓം ബിര്‍ളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനവും രാഷ്ട്രപുരോഗതിക്കായി നടത്തിയ സംഭവാനകളും പ്രശംസിക്കപ്പെടേണ്ടതാണ്.
രാജസ്ഥാന്‍റെ വളര്‍ച്ചയില്‍ തന്‍റേതായ പങ്ക് അദ്ദേഹം വഹിച്ചു. കോട്ട പോലൊരു ചെറിയ നഗരം ഇന്ന് നേടിയ വളര്‍ച്ചയില്‍ അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമവും കാരണമാണ് - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഓം ബിര്‍ള ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുന്‍പ് മൂന്ന് തവണ അദ്ദേഹം എംഎല്‍എയുമായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായാണ് ഓം ബിര്‍ള അറിയപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam