
റായ്പൂർ: കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് എ ഐ സി സി നേതൃത്വം. തർക്കങ്ങൾ ഒഴിവാക്കണം. ഇത് സംബന്ധിച്ച നിർദേശം കെപിസിസിക്ക് നൽകിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
സോണിയഗാന്ധി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കില്ല. രാഷ്ട്രീയത്തിൽ നിന്ന് സോണിയ ഗാന്ധിക്ക് മാറിനിൽക്കാനാകില്ല. അവരുടെ സാന്നിധ്യവും അനുഗ്രഹം പാർട്ടിക്ക് ആവശ്യമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗം വിടവാങ്ങൽ പ്രസംഗമല്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു
പാർട്ടി ഭരണഘടന ഭേദഗതി ഗുണം ചെയ്യും. പാർട്ടി ഘടനയിൽ വിപ്ലവം കൊണ്ടുവരുന്ന തീരുമാനമാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു. കൂടുതൽ പേർക്ക് പ്രവർത്തക സമിതിയിൽ അവസരം വരും. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം കിട്ടുമെന്നും ഇത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും കെ.സി.വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം ആകും. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam