'ശ്രീകൃഷ്ണൻ ​ഗീതയിൽ അർജുനനോട് സംസാരിച്ചത് ജിഹാദാണ്'; വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ്

Published : Oct 21, 2022, 12:53 PM IST
'ശ്രീകൃഷ്ണൻ ​ഗീതയിൽ അർജുനനോട് സംസാരിച്ചത് ജിഹാദാണ്'; വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ്

Synopsis

ഖുറാനിൽ മാത്രമല്ല, മഹാഭാരതത്തിലെ ഗീതയിലും ഭാഗമാണ്. ശ്രീകൃഷ്ണനും അർജുനനോട് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു.  ക്രിസ്തുമതത്തിലും ഇതിന് സമാനമായ ആശയമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദില്ലി: ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല, ഭഗവദ്ഗീതയിലും ക്രിസ്തുമതത്തിലുമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ.  മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായ പാട്ടീൽ കോൺഗ്രസ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായിയുടെ ജീവചരിത്രത്തിന്റെ പ്രകാശന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. ഇസ്‌ലാം മതത്തിൽ ജിഹാദിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറയുന്നു. ശരിയായ ലക്ഷ്യമുണ്ടായിട്ടും അതിനുവേണ്ടി പ്രവർത്തിക്കാതിരുന്നപ്പോഴാണ് ഈ ആശയം ഉയർന്നുവന്നത്. ഇത് ഖുറാനിൽ മാത്രമല്ല, മഹാഭാരതത്തിലെ ഗീതയിലും ഭാഗമാണ്. ശ്രീകൃഷ്ണനും അർജുനനോട് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു.  ക്രിസ്തുമതത്തിലും ഇതിന് സമാനമായ ആശയമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

 

നിങ്ങളുടെ മതം പിന്തുടരുമ്പോൾ തന്നെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതിനെക്കുറിച്ചും പാട്ടീൽ പറഞ്ഞു. ലോകത്ത് സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാട്ടീലിന്റെ പരാമർശത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല ട്വീറ്റ് ചെയ്തു, എഎപിയുടെ ഗോപാൽ ഇറ്റാലിയക്കും രാജേന്ദ്ര പാലിനും ശേഷം ഹിന്ദു വിദ്വേഷത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ശ്രീകൃഷ്ണൻ 'ജിഹാദ്' പഠിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ പറ‌യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ താൻ മല്ലികാർജുൻ ഖാർഗെക്ക് വോട്ട് ചെയ്തതായും പാട്ടീൽ പറഞ്ഞു. പ്രസംഗത്തിൽ അദ്ദേഹം രണ്ടുതവണ ഖാർഗെയെ ഖണ്ഡേൽവാൾ എന്ന് തെറ്റായി പരാമർശിച്ചു. 

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'