എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം, മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് കുക്കി സംഘടനകൾ

Published : Aug 28, 2023, 08:00 AM ISTUpdated : Aug 28, 2023, 08:31 AM IST
എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം, മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് കുക്കി സംഘടനകൾ

Synopsis

അതേസമയം, മണിപ്പൂരിൽ ഇന്നലെയും ആയുധങ്ങൾ കവർന്നതായാണ് റിപ്പോർട്ട്. ഇംഫാലിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവർന്നത്. 

ദില്ലി: മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ. നാളെ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയർന്നത്. പത്ത് കുക്കി എംഎൽഎമാർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം ചേരുന്നതിൽ അർത്ഥമില്ലെന്നാണ് സംഘടനകൾ പറയുന്നത്. അതേസമയം, മണിപ്പൂരിൽ ഇന്നലെയും ആയുധങ്ങൾ കവർന്നതായാണ് റിപ്പോർട്ട്. ഇംഫാലിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവർന്നത്. 

അതേസമയം, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഇന്നലെ ഇംഫാലിന് സമീപമാണ് സംഘർഷമുണ്ടായത്. അഞ്ച് വീടുകൾക്ക് തീയിട്ടു. ഇരുവിഭാഗങ്ങളുടെയും വീടുകൾ കത്തി നശിച്ചു. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്താമാക്കി. അതിനിടെ മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം തള്ളി സംസ്ഥാന സർക്കാർ. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. 

മണിപ്പൂർ കലാപം:സിബിഐ കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി,ന്യായമായ വിചാരണ ഉറപ്പാക്കാനെന്ന് സുപ്രീം കോടതി

മണിപ്പൂരിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന യതൊരു നീക്കത്തിനും സാധ്യമല്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ  മലയോര കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നൽകാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യത്തെ അംഗീകരിക്കാനാകില്ലെന്നും സർക്കാർ  കേന്ദ്രത്തെ അറിയിച്ചു. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍  തയ്യാറാണെന്നും  മലയോര കൗണ്‍സിലുകളുടെ സ്വയംഭരണാവകാശ അധികാരം വിപുലീകരിക്കാൻ കേന്ദ്രത്തോട്  നിർദ്ദേശിച്ചെന്നും മുഖ്യമന്ത്രി ബീരേൻ സിങ്  പ്രതികരിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്രം കുക്കി, മെയ്തെ സംഘങ്ങളുമായി ചർച്ച  നടത്തുന്നിടെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നിലപാട്. എന്നാൽ പ്രത്യേക ഭരണകൂടം എന്നാവശ്യത്തിൽ വീട്ടു വീഴ്ച്ചയില്ലെന്നാണ് കുക്കി സംഘടനകളും വ്യക്തമാക്കി. 

Date Actions മണിപ്പൂരിൽ വീണ്ടും സംഘർഷം അഞ്ച് വീടുകൾക്ക് തീയിട്ടു; കുക്കി മേഖലയിൽ പ്രത്യേക ഭരണമെന്ന ആവശ്യം തള്ളി സർക്കാർ
https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന