
പ്രയാഗ്രാജ്: 30 പേരുടെ മരണത്തിനിടയാക്കിയ കുംഭമേള ദുരന്തത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണം. തിക്കും തിരക്കും സൃഷ്ടിക്കാൻ ബാഹ്യ ഇടപെടലുണ്ടായോ എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. കുംഭമേളയെ ഇടിച്ചുതാഴ്ത്താൻ ഒരു ശക്തിക്കും കഴിയില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേളയിൽ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുണ്ടോ എന്നാണ് അന്വേഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്.
അതേ സമയം കുംഭമേളയിലെ ക്രമീകരണം സംബന്ധിച്ച് സർക്കാരിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ക്രമീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്നാണ് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. തിക്കും തിരക്കും ഉണ്ടാകേണ്ട യാതൊരു സാഹചര്യവുമില്ല. മനപൂർവം തിരക്കുണ്ടാക്കി ഇത്രയും വലിയൊരു ഇവന്റ് നിർത്തിവെക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണോ എന്ന സംശയമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മൂന്നംഗ ജുഡിഷ്യൽ കമ്മിറ്റിയും പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam