ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായുള്ള പ്രതിഷേധം തുടരുന്നതിനിടെ എട്ട് വർഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം; നവംബർ 21-ന് ലഡാക്ക് പോളിങ് ബൂത്തിലേക്ക്

Published : Oct 22, 2026, 08:02 AM IST
Election

Synopsis

എട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലഡാക്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 21-ന് വോട്ടെടുപ്പും നവംബർ 30-ന് ഫലപ്രഖ്യാപനവും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രദേശത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ലഡാക്ക്: രാജ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായുള്ള പ്രതിഷേധത്തിൽ നിൽക്കെ ലഡാക്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നവംബർ 21-ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എട്ടു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമുമ്പ് 2018 നവംബറിലാണ് ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.

ഒക്ടോബർ 26-ന് ഔദ്യോഗിക തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. സ്ഥാനാർത്ഥികൾക്ക് നവംബർ 2 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ 3-ന് പത്രികകളുടെ സൂക്ഷ്മപരിശോധനയും നവംബർ 5 വരെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുമായിരിക്കും. നവംബർ 30-ന് ഫലപ്രഖ്യാപനം വരും. ഇതോടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായി അവസാനിക്കും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രദേശത്ത് മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി നിലവിൽ വന്നു. സ്വതന്ത്രവും ന്യായാനുസൃതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈ​ഗർ ഷ്റോഫിന് നേരേ വെടിയുതിർത്ത സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടു? നടന്റെ ബാന്ദ്രയിലെ വീട് നിരീക്ഷിച്ചെന്ന് റിപ്പോർട്ട്
കോടതിയിൽ മാപ്പപേക്ഷിച്ചു, ജന്തർ മന്തറിൽ ഇനി സമരം ചെയ്യില്ലെന്ന് ഉറപ്പുനൽകി സിജെപി നേതാക്കൾ; സൗരവ് ദാസും അശുതോഷ് റാങ്കയും ജയിൽ മോചിതരായി