മൂക്കുത്തി വാങ്ങാനെത്തിയ യുവതി ഇടയ്ക്കിടെ എന്തോ വായിലേക്കിട്ടു; സിസിടിവി നോക്കി തൽക്ഷണം പിടികൂടി ജ്വല്ലറിയുടമ

Published : Mar 14, 2025, 04:42 PM ISTUpdated : Mar 14, 2025, 04:49 PM IST
മൂക്കുത്തി വാങ്ങാനെത്തിയ യുവതി ഇടയ്ക്കിടെ എന്തോ വായിലേക്കിട്ടു; സിസിടിവി നോക്കി തൽക്ഷണം പിടികൂടി ജ്വല്ലറിയുടമ

Synopsis

ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്. തിരക്കുള്ള സമയത്ത് യുവതി മൂക്കുത്തികൾ വായിലിട്ട് മോഷ്ടിക്കാൻ ശ്രമിച്ചു,

പട്ന: സ്വർണ വില 65,000 രൂപയും കടന്ന് കുതിക്കുകയാണ്. അതിനിടെ ജ്വല്ലറിയിൽ നടന്ന മോഷണ ദൃശ്യം പുറത്തുവന്നു. കടയിൽ തിരക്കുള്ള സമയത്തായിരുന്നു യുവതിയുടെ മോഷണ ശ്രമം. ബിഹാറിലെ നളന്ദയിലെ ജ്വല്ലറിയിലാണ് സംഭവം നടന്നത്.

കടയിലെ മൂന്ന് ജീവനക്കാരും സ്വർണം വാങ്ങാനെത്തിയവർക്ക് ആഭരണങ്ങൾ കാണിച്ചു കൊടുക്കുകയായിരുന്നു. കടയുടെ ഇടതു വശത്തെ മൂലയിൽ ഇരുന്ന ചുവന്ന നിറമുള്ള ചുരിദാർ ധരിച്ച സ്ത്രീ മൂക്കുത്തി ഓരോന്നായി നോക്കുന്നത് കാണാം. തന്‍റെ മുന്നിൽ വച്ച ചുവന്ന ട്രേയിൽ നിന്ന് മൂക്കുത്തി ഓരോന്നായി എടുത്ത് മൂക്കിൽ വച്ചുനോക്കി. എന്നിട്ട് ജീവനക്കാരൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ യുവതി മൂക്കുത്തി വിദഗ്ധമായി വായിലേക്കിടുന്നത് കടയിലെ സിസിടിവിയിൽ പതിഞ്ഞു. മൂന്ന് തവണ ഇങ്ങനെ ചെയ്തതിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു.

താൻ ട്രേയിൽ വച്ച മൂക്കുത്തികൾ തിരികെവയ്ക്കും മുൻപ് ജീവനക്കാരൻ എണ്ണിനോക്കി. മൂക്കുത്തികളുടെ എണ്ണം കുറഞ്ഞതായി ജീവനക്കാരന് ബോധ്യപ്പെട്ടു. തുടർന്ന് യുവതിയെ ചോദ്യംചെയ്യാൻ തുടങ്ങി. പക്ഷേ താൻ എടുത്തില്ലെന്ന് യുവതി പറഞ്ഞതോടെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു. യുവതി ആഭരണങ്ങൾ വായിലേക്കിടുന്നതിന്‍റെ ദൃശ്യം ലഭിച്ചു.

തുടർന്ന് യുവതിയുടെ വായ പരിശോധിച്ചപ്പോൾ മൂക്കുത്തികൾ ലഭിച്ചു. യുവതിയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും ജ്വല്ലറി ഉടമ ഉടൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ സ്വർണം തിരികെ ലഭിച്ചതിനാൽ ജ്വല്ലറി ഉടമ രേഖാമൂലം പരാതി നൽകിയില്ല. അതിനാൽ പൊലീസ് കേസെടുക്കാതെ സ്ത്രീകളെ വിട്ടയച്ചു. 

സുരക്ഷ മുഖ്യം; 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കി, ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തി സ്റ്റാലിൻ സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല, ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം, പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും
ഒരു കുടുംബത്തിന് 10000 രൂപ, പ്ലസ്ടു പാസായവർക്ക് 1000! തമിഴ്നാട്ടിൽ വൻ പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ