കർണാടകയിൽ ട്രെയിനിലെ കോച്ചിനുള്ളിൽ സീറ്റിനടിയിൽ യുവതിയുടെ അർധ നഗ്ന മൃതദേഹം, ദുരൂഹത

Web Desk   | ANI
Published : Aug 30, 2026, 08:48 PM IST
deadbody

Synopsis

കർണാടകയിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിലെ കോച്ചിനുള്ളിൽ സീറ്റിനടിയിൽ നിന്ന് യുവതിയുടെ അർധ നഗ്ന മൃതദേഹം കണ്ടെത്തി. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു.

ബംഗ്ലൂരു : കർണാടകയിലെ ധാർവാഡിലെ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിൽ യുവതിയുടെ അർധ നഗ്ന മൃതദേഹം കണ്ടെത്തി. സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോ എന്നാണ് സംശയം. ഇന്ന് രാവിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിൽ, സീറ്റിനടിയിലായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ജീവനക്കാർ വിവരമറിയിച്ചതിന് പിന്നാലെ ധാർവാഡ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

രാത്രിയാത്രയ്ക്കിടെ ഒറ്റയ്ക്കായ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉയരുന്നുണ്ട്. മൃതദേഹം അർധ നഗ്നമായ നിലയിലാണ് കണ്ടെത്തിയത് എന്നതിനാലാണ് ഈ സംശയം. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം ട്രെയിനുള്ളിൽ ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിയിട്ടില്ല.

കോലാപൂരിൽ നിന്ന് എത്തിയതായിരുന്നു ട്രെയിൻ. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

കാണാതായ യുവതികളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ട്രെയിൻ പുറപ്പെട്ട സ്ഥലം മുതൽ എത്തിച്ചേർന്ന ധാർവാഡ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിനുള്ളിൽ അർധനഗ്നയായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഞെട്ടിക്കുന്നു.ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിനുള്ളിൽ അർധനഗ്നയായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഞെട്ടിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഖർഗെക്ക് നീതി ലഭിക്കണം', ശുദ്ധീകരണ വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്, ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ്
എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡിലേക്ക് മാറ്റി