'112ൽ വിളിച്ചില്ലായിരുന്നെങ്കിൽ...'; രാത്രി ഓല ബുക്ക് ചെയ്തപ്പോഴുണ്ടായ പേടിപ്പിക്കുന്ന അനുഭവം വിവരിച്ച് യുവതി

Published : Nov 10, 2024, 05:19 PM ISTUpdated : Nov 10, 2024, 05:25 PM IST
'112ൽ വിളിച്ചില്ലായിരുന്നെങ്കിൽ...'; രാത്രി ഓല ബുക്ക് ചെയ്തപ്പോഴുണ്ടായ പേടിപ്പിക്കുന്ന അനുഭവം വിവരിച്ച് യുവതി

Synopsis

കാബിൽ കയറുമ്പോൾ നിർബന്ധമായി നൽകേണ്ട ഒടിപി ഡ്രൈവർ ചോദിക്കാതിരുന്നതോടെയാണ് സംശയം തോന്നിയതെന്ന് ഡോക്ടർ.

ബെംഗളൂരു: വ്യാജ കാബ് ഡ്രൈവറിൽ നിന്നുണ്ടായ പേടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് യുവതി. ഓല ടാക്സി ബുക്ക് ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ആൾമാറാട്ടം നടത്തിയെത്തുന്ന ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകട സാധ്യതകളെ കുറിച്ച് നികിത മാലിക് എന്ന യുവതിയാണ് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടത്. 112 എന്ന നമ്പറിൽ വിളിച്ചില്ലായിരുന്നെങ്കിൽ ഈ കുറിപ്പിടാൻ താൻ ബാക്കിയുണ്ടാകുമായിരുന്നോ എന്ന് ഉറപ്പില്ലെന്ന് യുവതി പറയുന്നു.

ഡൽഹിയിൽ നിന്നെത്തിയ ജൂനിയർ റെസിഡന്‍റ് ഡോക്ടറായ നികിത ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ പിക്കപ്പ് സ്പോട്ടിൽ നിന്ന് രാത്രി 10.30 ഓടെയാണ് ടാക്സി ബുക്ക് ചെയ്തത്. കുറച്ച് സമയത്തിന് ശേഷം ടാക്സിയെത്തി. ഓലയിൽ മിനി കാബ് ആണ് ബുക്ക് ചെയ്തതെങ്കിലും വന്നത് സെഡാൻ ആണ്. എന്തോ പിശക് സംഭവിച്ചിട്ടുണ്ടെന്ന് താൻ ഡ്രൈവറോട് പറഞ്ഞെന്ന് നികിത കുറിച്ചു. ഈ കാറിൽ എത്തിക്കാമെന്ന് ഡ്രൈവർ മറുപടി നൽകി. പക്ഷേ കാബിൽ കയറുമ്പോൾ നിർബന്ധമായി നൽകേണ്ട ഒടിപി ഡ്രൈവർ ചോദിച്ചില്ല. ഒഫീഷ്യൽ ആപ്പിൽ തകരാറുണ്ടെന്നും പോകേണ്ട സ്ഥലം പേഴ്സനൽ ആപ്പിൽ നൽകാനും ഡ്രൈവർ ആവശ്യപ്പെട്ടു. ടാക്സി മുന്നോട്ടു പോകവേ ഡ്രൈവർ ആപ്പിൽ കാണിച്ചതിലും കൂടുതൽ നിരക്ക് വേണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ മറ്റൊരു വാഹനത്തിൽ കയറ്റിവിടാമെന്നാണ് ഡ്രൈവർ നികിതയോട് പറഞ്ഞത്.

അപകടം മനസ്സിലാക്കിയ നികിത വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഡ്രൈവർ അത് അവഗണിച്ചെന്ന് മാത്രമല്ല, കാർ പെട്രോൾ പമ്പിൽ നിർത്തി ഇന്ധനമടിക്കാൻ 500 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറായ 112ൽ ബന്ധപ്പെടുകയും ഒരു ബന്ധുവിന് തന്‍റെ ലൈവ് ലൊക്കേഷൻ അയച്ചുകൊടുക്കുകയും ചെയ്തെന്ന് നികിത പറയുന്നു. 20 മിനിറ്റിനുള്ളിൽ പൊലീസെത്തി ബസവരാജ് എന്ന ആൾമാറാട്ടക്കാരനെ കസ്റ്റഡിയിലെടുത്തു.

പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, സ്ത്രീകളുടെ മുടി മുറിക്കേണ്ട; നിർദേശവുമായി യുപി വനിതാ കമ്മീഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി