
ദില്ലി: ഉത്തര്‍പ്രദേശില്‍ (Uttarpradesh) സമരത്തിനിടെ (Farmers protest) കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദുവിനെ (Navjot singh sidhu) തടഞ്ഞുവെച്ചു. ഛണ്ഡീഗഢില്‍ ഗവര്‍ണര്‍ ഓഫിസിന് മുന്നില്‍ സമരം നടത്തിയ സിദ്ദുവിനെയാണ് പൊലീസ് തടഞ്ഞത്. ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കുന്നതിന് പഞ്ചാബ് മുഖ്യമന്ത്രിക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
കര്‍ഷകരുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലെ (lakhimpur kheri) സംഘര്‍ഷം നടന്ന സ്ഥലത്തേക്ക് സന്ദര്‍ശനം നടത്താന്‍ യുപി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി (charanjit singh channi) തീരുമാനിച്ചിരുന്നു. എന്നാല്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാനും പ്രദേശം സന്ദര്‍ശിക്കാനും അനുമതി നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ യുപി അധികൃതരോട് ആവശ്യപ്പെട്ടു. നേരത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവക്കും സംസ്ഥാനത്തേക്ക് കടക്കാന്‍ യുപി അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാറിനും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ സിദ്ധു സമരം നടത്തിയത്. കര്‍ഷക സമരത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയെന്ന് ആരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യണമെന്നും സിദ്ധു ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ലഖിംപുര്‍ ഖേരിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനമോടിച്ച് കയറ്റിയത്. സംഭവത്തില്‍ കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹമാണ് ഇടിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസ് നേതാവായ പ്രിയങ്കാ ഗാന്ധി, എസ്പി നേതാന് അഖിലേഷ് യാദവ് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പൊലീസ് തടയുകയും ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി, ബിഎസ്പി നേതാന് മായാവതി എന്നിവരെ എന്നിവരുടെ വിമാനം ഇറങ്ങാന്‍ അനുവദിക്കരുതെന്ന് യുപി സര്‍ക്കാര്‍ ലഖ്‌നൗ എയര്‍പോര്‍ട്ട് അധികൃതരോട് നിര്‍ദേശം നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam