ലഷ്കര്‍ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം; ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

Published : Apr 25, 2025, 11:12 AM ISTUpdated : Apr 25, 2025, 11:33 AM IST
ലഷ്കര്‍ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം; ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു

Synopsis

അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഏറ്റുമുട്ടലില്‍  രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.

ശ്രീനഗര്‍: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിർക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.

അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് വെടിവയ്പ്പ് ഉണ്ടായി. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Also Read: പഹൽ​ഗാം ഭീകരാക്രമണം; രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ തകർത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ
ഐപിഎസ് ഉദ്യോഗസ്ഥയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്, പ്രണയ ബന്ധത്തിൽ കുടുക്കി ശരിക്കും പറ്റിച്ചെന്ന് വ്യവസായി, 2 കോടി തട്ടിച്ചെന്ന് പരാതി