ഇന്ത്യ- അമേരിക്ക ബന്ധത്തിലെ സുപ്രധാന നാഴികക്കല്ല്; ഹരിയാനയുടെ മനസ് കീഴടക്കിയ ജിമ്മി കാർട്ടർ

Published : Dec 30, 2024, 01:55 PM ISTUpdated : Dec 30, 2024, 02:34 PM IST
ഇന്ത്യ- അമേരിക്ക ബന്ധത്തിലെ സുപ്രധാന നാഴികക്കല്ല്; ഹരിയാനയുടെ മനസ് കീഴടക്കിയ ജിമ്മി കാർട്ടർ

Synopsis

ഇന്ത്യയുമായി എല്ലാക്കാലത്തും നല്ല ബന്ധം പുലർത്തിയിരുന്ന അമേരിക്കൻ പ്രസിഡന്റായിരുന്നു അദ്ദേഹം. 

ഞായറാഴ്ച്ച രാത്രിയോടെ അന്തരിച്ച മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറാണ് ആ​ഗോള തലത്തിൽ ചർച്ചാ വിഷയം. രാജ്യത്തെ സംബന്ധിച്ചും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജിമ്മി കാർട്ടറുടെ ഭരണകാലം മുതലാണ്  ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുന്നത്.  ഊർജം, മാനുഷിക ബന്ധം, സാങ്കേതികവിദ്യ, ബഹിരാകാശ സഹകരണം, സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇരു രാജ്യങ്ങളും നല്ല ബന്ധം പുലർത്തി. 

2000 കളുടെ മധ്യത്തിൽ, ഇരു രാജ്യങ്ങളും സമ്പൂർണ്ണ സിവിൽ ആണവ സഹകരണത്തിനായി പ്രവർത്തിക്കുന്നതിനുള്ള ഒരു സുപ്രധാന ഉടമ്പടിയും ഉണ്ടാക്കിയിരുന്നു. ഇന്ത്യയുമായി എല്ലാക്കാലത്തും നല്ല ബന്ധം പുലർത്തിയിരുന്ന അമേരിക്കൻ പ്രസിഡന്റായിരുന്നു അദ്ദേഹം. 

എന്നാൽ രസകരമായ മറ്റൊരു ബന്ധം കൂടി കാർട്ടർക്കും ഇന്ത്യക്കുമിടയിലുണ്ട്. ഹരിയാനയിലെ ഒരു​ ഗ്രാമമായ 'കാർട്ടർപുരി' യ്ക്ക് ആ പേര് വന്നത് ജിമ്മി കാർട്ടറിന്റെ സന്ദർശനത്തിനു ശേഷമാണ്. 1978 ജനുവരി 3 ന് ജിമ്മി കാർട്ടർ ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ അകലെയുള്ള ഹരിയാനയിലെ ദൗലത്പൂർ നസിറാബാദിൽ സന്ദർശനം നടത്തിയിരുന്നു. കൂടെ അന്നത്തെ പ്രഥമ വനിത റോസലിൻ കാർട്ടറും ഉണ്ടായിരുന്നു. 

ജിമ്മി കാർട്ടർ സന്ദർശിച്ചു പോയതിന്റെ ആദര സൂചകമായാണ് നാട്ടുകാർ കാർട്ടർപുരി പുനർനാമകരണം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിനു ശേഷം അന്നുമുതൽ 'കാർട്ടർപുരി'യിൽ ജനുവരി 3 അവധി ദിനമായി പ്രഖ്യാപിച്ചു.2022 ൽ കാർട്ടറിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചപ്പോൾ ഗ്രാമവാസികൾ വമ്പിച്ച ആഘോഷങ്ങൾ സംഘടിപ്പിക്കുകയും അദ്ദേഹത്തെ ആദരിയ്ക്കുകയും ചെയ്തു. 

രാജ്യത്തെ അടിയന്തരാവസ്ഥാ കാലം കഴിഞ്ഞ്  ജനതാ പാർട്ടിയുടെ വിജയത്തിന് ഒരു വർഷത്തിന് ശേഷമാണ് മുൻ അമേരിക്കൻ പ്രസിഡൻ്റിന്റെ ഇന്ത്യാ സന്ദർശനമുണ്ടായത്. സന്ദർശന സമയത്ത് അദ്ദേഹം പാർലമെൻ്റിനെയും അഭിസംബോധന ചെയ്തിരുന്നു. 

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു, മൺമറഞ്ഞത് ലോകസമാധാനത്തിന്റെ ചാമ്പ്യൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം