
ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ പ്രതികൾ അർധരാത്രി കീഴടങ്ങി. പ്രതികൾ കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികൾ കീഴടങ്ങിയത്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര സബ് ജയിലിൽ എത്തിയത്.
മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ രാത്രി നടപടി; റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്തു, ജാമ്യം നൽകി
ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതിയിൽ സംഭവിച്ചത്
2022 മെയ് 15 നാണ് 15 വർഷം ജയിലിൽ കഴിഞ്ഞെന്ന് കാട്ടി പ്രതിയായ രാധേശ്യാം ഷാ ശിക്ഷാ ഇളവ് തേടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അപേക്ഷ തള്ളി. പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അവിടെനിന്നും അനുകൂല ഉത്തരവുണ്ടായില്ല. അങ്ങനെ ഒടുവില്‍ സുപ്രീംകോടതിയിൽ കേസ് എത്തുന്നത്. ഗുജറാത്ത് സർക്കാരിനോട് തീരുമാനിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് സർക്കാർ പ്രതികളെ വിട്ടയച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ വീണ്ടും ബിൽകിസ് ബാനുവെത്തി. പലവിധ ന്യായങ്ങൾ പറഞ്ഞ് പ്രതികൾ നടപടികൾ നീട്ടിക്കൊണ്ട് പോയി. പക്ഷെ ഈ ജനുവരി എട്ടിന് സുപ്രീം കോടതി കേസിലെ 11 പ്രതികൾ ജയിലിലേക്ക് തിരികെ പോകണമെന്ന് ഉത്തരവിട്ടു. കേസിൽ ഗുജറാത്ത് സർക്കാർ വിട്ടയച്ച പ്രതികളെയാണ് വീണ്ടും ജയിലിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. ഗുജറാത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിലേക്ക് മടങ്ങണമെന്നും ഉത്തരവിട്ടു. ഈ ഉത്തരവ് അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് പ്രതികൾ ഇപ്പോൾ ജയിലിലെത്തിയത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി എം സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam