
ദില്ലി: സുപ്രീം കോടതിക്ക് മുമ്പിൽ യുവതിയും ഭർത്താവും സ്വയം തീകൊളുത്തിയ സംഭവത്തിൽ സ്വമേധയ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അഭിഭാഷകൻ കത്തയച്ചു. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് പിറ്റേന്നായിരുന്നു സുപ്രീംകോടതിക്ക് മുമ്പിലെത്തി ഉത്തര്‍പ്രദേശിൽ നിന്നുള്ള യുവതിയും ഭര്‍ത്താവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് താകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് അഞ്ച് ദിവസം മുമ്പ് മരിച്ചു. ഇന്ന് 85 ശതമാനം പൊള്ളലേറ്റ യുവതിയും ദില്ലിയിലെ ആര്‍എംഎൽ ആശുപത്രിയിൽ മരിച്ചു. ഉത്തര്‍പ്രദേശിലെ ബിഎസ് പി, എംപി അതുൽറായിക്കെതിരെ 2019ൽ ബലാൽസംഗത്തിന് യുവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നടപടി ഉണ്ടായില്ല എന്നുമാത്രമല്ല, പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു എന്നാണ് ആരോപണം.
നീതി കിട്ടുന്നില്ല എന്ന പരാതിയുമായാണ് യുവതിയും ഭര്‍ത്താവും സുപ്രീംകോടതി പരിസരത്തേക്ക് എത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ലൈംഗിക അതിക്രമ കേസുകളുടെ എണ്ണം ഓരോ വര്‍ഷം കൂടിവരുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുകയാണ്. ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകൾ ഇത് വ്യക്തമാക്കുന്നു. ലൈംഗിക അതിക്രമ കേസുകൾ തീര്‍പ്പാക്കുന്നതിലും ഉത്തര്‍പ്രദേശ് പുറകിലാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 43000 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നത് ഇത്തരം കേസുകൾ കൂടാൻ കാരണമാകുന്നു. അതുകൊണ്ട് നീതിന്യായ വ്യവസ്ഥയുടെയും നിയമസംവിധാനങ്ങളുടെയും പരാജയം തന്നെയാണ് സുപ്രീംകോടതി മുമ്പിലുണ്ടായ ദാരുണ സംഭവം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam