
ദില്ലി: പാക് കസ്റ്റഡിയില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ അഭിമാനം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വാഗതം ചെയ്ത് കേന്ദ്ര നേതാക്കള്‍. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് 'അഭിമാനമാണ് അഭിനന്ദന്‍' എന്നാണ്.
ജയ്ഹിന്ദ് എന്നാണ് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആദ്യ പ്രതികരണം നടത്തിയത്. രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, അഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, എം പി രാജീവ് ചന്ദ്രശേകര്‍, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, തുടങ്ങി ദേശീ നേതാക്കളെല്ലാം അഭിനന്ദനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.
<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Welcome home <a href="https://twitter.com/hashtag/AbhinandanVarthaman?src=hash&ref_src=twsrc%5Etfw">#AbhinandanVarthaman</a> Welcome home sweet home</p>— Mamata Banerjee (@MamataOfficial) <a href="https://twitter.com/MamataOfficial/status/1101440148955267072?ref_src=twsrc%5Etfw">March 1, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>
അഭിനന്ദനെ വൈകീട്ടോടെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യക്ക് കൈമാറുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മണിക്കൂറുകള്‍ നീണ്ട അവ്യക്തതകള്‍ക്കൊടുവില്‍ 9 മണിയോടെയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.
പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ ബിഎസ്എഫ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam