ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

Published : Mar 27, 2023, 10:42 AM ISTUpdated : Mar 27, 2023, 10:54 AM IST
ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

Synopsis

ബര്‍സു മേഖലയില്‍ നിന്ന് ഇത്തരത്തില്‍ ആടുകളുമായി ഇടയന്‍മാര്‍  പോകുമ്പോഴാണ് ആട്ടിന്‍കൂട്ടത്തെ ഇടിമിന്നലടിച്ചത്

ഡെറാഡൂണ്‍: രാത്രിയുണ്ടായ ഇടിമിന്നലില്‍ ചത്തത് 350 ആടുകള്‍. ശനിയാഴ്ച രാത്രി ഉത്തരഖണ്ഡിലെ ഡുണ്ടാ ബ്ലോക്കിലെ ഉത്തര്‍കാശിയെ കര്‍ഷകര്‍ക്കാണ് ഇടി മിന്നലില്‍ കനത്ത നഷ്ടമുണ്ടായത്. കുറഞ്ഞ കാലം കൊണ്ട് കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് മേയാന്‍ വിട്ട ആട്ടിന്‍ പറ്റത്തിന്റെ ജീവനെടുത്തത്. ഡുണ്ടയിലെ മതാനൌ ടോക് വനമേഖലയിലുണ്ടായിരുന്ന ആട്ടിന്‍ പറ്റത്തിനാണ് ഇടിമിന്നല്‍ അടിച്ചത്.

ഉത്തരാഖണ്ഡില്‍ വേനല്‍ക്കാലം ആരംഭിക്കുന്നതോടെ മലയടിവാരത്ത് നിന്ന് വനമേഖലയിലെ മേലെ ഭാഗത്തേക്ക് ആടുകളെ മേയ്ക്കാന്‍ പോവുന്നത് സാധാരണയായുള്ള കാഴ്ചയാണ്. ബര്‍സു മേഖലയില്‍ നിന്ന് ഇത്തരത്തില്‍ ആടുകളുമായി ഇടയന്‍മാര്‍  പോകുമ്പോഴാണ് ആട്ടിന്‍കൂട്ടത്തെ ഇടിമിന്നലടിച്ചത്. റാം ഭഗത് സിംഗ്, പ്രഥം സിംഗ്, സംഞ്ജീവ് റാവത്ത് എന്നിവരായിരുന്നു ആടുകളെ മേയ്ച്ചിരുന്നത്. 1200 ആടുകളുമായാണ് ഇവര്‍ വനമേഖലയിലെത്തിയത്. സംഞ്ജീവ് റാവത്തിന്‍റെ 188 ആടുകളാണ് പ്രകൃതി ദുരന്തത്തില്‍ ചത്തത്.

കോട്ടയത്ത് മഴ; ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു, വീടിനകത്തെ വൈദ്യുതി ബന്ധം മുഴുവനും കത്തി

ഡുണ്ടയിലെ തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാലികളേയും ആടുകളേയും കര്‍ഷകര്‍ ഇന്‍ഷുറന്‍സ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ഡുണ്ടയിലെ ഗ്രാമത്തലവന്‍ വിശദമാക്കിയത്. മിന്നലടിച്ച് ചത്തതിനാല്‍ മാനുഷിക പരിഗണന കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. അകാലത്തിലുണ്ടായ മഴ മൂലം പഴങ്ങള്‍ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് ഇത്തവണ കനത്ത നഷ്ടമാണ് നേരിടുന്നത്. 

അപ്രതീക്ഷിത മിന്നലില്‍ വീട്ടിലെ മുഴുവന്‍ വയറിംഗും ഫാനും നശിച്ചു; വീട്ടുകാരെ രക്ഷിച്ചത് തെങ്ങും പുളിയും

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ