തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറക്കും

By Web TeamFirst Published May 4, 2020, 8:13 PM IST
Highlights

കണ്ടൈയ്ൻമെന്‍റ് സോണിൽ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. റെഡ്സോൺ മേഖലയിലും മദ്യവിൽപ്പനശാലകൾ തുറക്കും.

ചെന്നൈ: ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറക്കും.വ്യാഴാഴ്ച മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കണ്ടൈയ്ൻമെന്‍റ് സോണിൽ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. റെഡ്സോൺ മേഖലയിലും മദ്യവിൽപ്പനശാലകൾ തുറക്കും. കഴിഞ്ഞ മാര്‍ച്ച് 24 മതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ അടച്ചിരിക്കുകയാണ്. 

അതിനിടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ മൂന്നാം ഘട്ട ലോക്ഡൗണിന്‍റെ ആദ്യ ദിവസം രാജ്യത്തെ വ്യാപാരസ്ഥാപനങ്ങളില്‍ തിരക്കേറി. ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളിലെ മദ്യശാലകളിൽ ഇന്ന് തുറന്നു. കിലോമീറ്ററുകളോളം വരിനിന്നാണ് ആളുകള്‍ മദ്യം വാങ്ങിയത്. പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ പൊലീസ് പാടുപെട്ടു. നാല്പത്തിയഞ്ച് ദിവസത്തിനുശേഷം മദ്യശാലകള്‍ തുറന്ന കര്‍ണാടകയിലും ആളുകള്‍ കൂട്ടത്തോടെയെത്തി. ആന്ധ്രാപ്രദേശില്‍ 25 ശതമാനം വില കൂട്ടിയായിരുന്നു വില്‍പന. തിരക്ക് കുറയ്ക്കാനെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. റെഡ്സോണായ പൂനൈയിലും മുംബൈയിലും മദ്യശാലകള്‍ തുറന്നു. 

റെഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ റോഡിൽ, കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്

 

click me!