
ദില്ലി: കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കണോയെന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം.
കേന്ദ്രസർക്കാരിൻറെ വാക്സീൻ നയം മൗലിക അവകാശത്തിൻറെ ലംഘനമാകുമെന്നും അത് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആശുപത്രി പ്രവേശനത്തിന് ദേശീയ നയം രൂപീകരിക്കണം. അതു വരെ പ്രാദേശിക രേഖകളില്ലെന്ന പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുത്
ഓക്സിജൻ ക്ഷാമം തീർക്കാൻ നാലുദിവസത്തിനുള്ളിൽ സംഭരണം ഉറപ്പാക്കണം. ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ ദുർബലവിഭാഗങ്ങൾക്കുള്ള സഹായം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam