'രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നു'; അമേഠിയിൽ വിജയം നിലനിർത്തുമെന്ന് സ്‌മൃതി ഇറാനി

Published : May 10, 2024, 09:06 PM IST
'രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നു'; അമേഠിയിൽ വിജയം നിലനിർത്തുമെന്ന് സ്‌മൃതി ഇറാനി

Synopsis

കോൺഗ്രസും ഇന്ത്യ സഖ്യവും പൊളിയുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാന്നൂറിന് മുകളിൽ സീറ്റ് കിട്ടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുവെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു. 

പേടി കൊണ്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ പോയത്. താൻ അമേഠിയിൽ ഒന്നും ചെയ്തില്ലെന്ന് ഒളിച്ചോടിയവർക്ക് പറയാൻ അവകാശമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിന് പേടിയാണ്. കോൺഗ്രസും ഇന്ത്യ സഖ്യവും പൊളിയുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാന്നൂറിന് മുകളിൽ സീറ്റ് കിട്ടുമെന്നും സ്മൃതി ഇറാനി പറഞ്ഞു. മോദിയുടെ നാനൂറിൽ കേരളത്തിലെ സീറ്റുകളുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ