നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്; മോദിക്കെതിരെ അജയ് റായ്, ഡാനിഷ് അലിക്കും സീറ്റ്

By Web TeamFirst Published Mar 23, 2024, 11:25 PM IST
Highlights

നിലവിലെ രാജ്യസഭാ എംപിയായ ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്‍ഗഡിൽ മത്സിരക്കും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്. നാലാം ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികലെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. പ്രാദേശിക എതിര്‍പ്പ് മറികടന്ന് ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. യുപിയിലെ അംറോഹയിലായിരിക്കും ഡാനിഷ് അലി മത്സരിക്കുക. നിലവിലെ രാജ്യസഭാ എംപിയായ ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്‍ഗഡിൽ മത്സിരക്കും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിലെ ഏഴു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  തമിഴ്നാട്ടിലെ ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം തന്നെയായിരിക്കും മത്സരിക്കുക. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാൻ ശശി കാന്ത് സെന്തില്‍ തിരുവള്ളൂരിലും കന്യാകുമാരിയില്‍ വിജയ് വസന്തും മത്സരിക്കും. മാണിക്കം ടാഗോര്‍ (വിരുദുനഗര്‍), ജ്യോതി മണി (കാരൂര്‍) എന്നിവര്‍ സിറ്റിങ് സീറ്റുകളില്‍ തന്നെയായിരിക്കും മത്സരിക്കുക. കൂടല്ലൂരില്‍ ഡോ.എംകെ വിഷ്ണുപ്രസാദും മത്സരിക്കും. 4 ഘട്ടങ്ങളിലായി ഇതുവരെ വിവിധ  സംസ്ഥാനങ്ങളിലായി ആകെ 185 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്

ആശ്വാസം! 6 മാസമായി മുടങ്ങിയ ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു

 

click me!