ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങളുടെ പോളിംഗ് ബൂത്ത്; കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും

By Web TeamFirst Published Mar 24, 2024, 11:46 AM IST
Highlights

വോട്ടർമാർ വോട്ട് രേഖപ്പെടുത്തേണ്ട സ്ഥലങ്ങളേയാണ് പോളിംഗ് ബൂത്ത് അഥവാ പോളിംഗ് സ്റ്റേഷന്‍ എന്ന് വിളിക്കുന്നത്

ദില്ലി: രാജ്യത്ത് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് 2024 നടക്കുന്നത്. ജൂണ്‍ 4നാണ് വോട്ടെണ്ണല്‍. ലോക്സഭ തെരഞ്ഞെടുപ്പിനായി പത്ത് ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. 96 കോടിയിലധികം വരുന്ന വോട്ടർമാർക്കായാണ് ഇത്രയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്. 10 ലക്ഷം പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് നിങ്ങളുടെ തൊട്ടടുത്തുള്ള ബൂത്ത് എങ്ങനെ കണ്ടെത്തും. 

Read more: മൊബൈല്‍ നമ്പർ മതി, വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കുക വളരെ എളുപ്പം; ചെയ്യേണ്ടത്

വോട്ടർമാർ വോട്ട് രേഖപ്പെടുത്തേണ്ട സ്ഥലങ്ങളേയാണ് പോളിംഗ് ബൂത്ത് എന്ന് വിളിക്കുന്നത്. സാധാരണയായി സ്കൂളുകളോ സർക്കാർ സ്ഥാപനങ്ങളോ ആണ് പോളിംഗ് ബൂത്തായി മാറ്റാറ്. ഇലക്ഷന്‍ കമ്മീഷന്‍റെ https://electoralsearch.eci.gov.in വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ തൊട്ടടുത്തുള്ള പോളിംഗ് ബൂത്ത് കണ്ടെത്താം. ഈ വെബ്സൈറ്റില്‍ പ്രവേശിച്ച് പേരും, പ്രായവും, ജില്ലയും, നിയമസഭ മണ്ഡലവും അടങ്ങുന്ന വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്ന് അറിയാന്‍ കഴിയും. അതേസമയം വോട്ടർ ഐഡി കാർഡ് നമ്പർ (EPIC number) മാത്രം നല്‍കി സെർച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്സൈറ്റിലുണ്ട്. വോട്ടർ ഐഡിക്കൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പർ നല്‍കി ഒടിപി കൊടുത്താലും വിവരം ലഭിക്കും. ഈ മൂന്ന് രീതിയിലൂടെ പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്ക്രീനില്‍ കാണിക്കുന്ന captcha code കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പോളിംഗ് ബൂത്ത് ഏതാണ് എന്ന അന്തിമ ഫലം ലഭിക്കില്ല. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ഈ ബൂത്തിന്‍റെ ലൊക്കേഷന്‍ മനസിലാക്കുകയും ചെയ്യാം. 

Read more: വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ അപേക്ഷിച്ചിട്ട് എന്തായി? അപ്ഡേറ്റ് അറിയാന്‍ വഴി

ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് വഴിയല്ലാതെ എങ്ങനെ പോളിംഗ് ബൂത്ത് കണ്ടെത്താം എന്നും നോക്കാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമില്‍ വരുന്ന Voter Helpline App വഴി പോളിംഗ് ബൂത്ത് കണ്ടെത്താം. ഹെല്‍പ്‍ലൈന്‍ നമ്പറായ 1950ല്‍ വിളിച്ചാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ കിട്ടും. എന്നാല്‍ ഈ നമ്പറിലേക്ക് വിളിക്കും മുമ്പ് എസ്‍ടിഡി കോഡ് ചേർക്കാന്‍ മറക്കണ്ട. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!