'അടുത്ത ലക്ഷ്യം പിഎം കെയർ ഫണ്ട്'; ഇലക്ടറൽ ബോണ്ടിന്റെ ദുരൂഹതകൾ പുറത്തുകൊണ്ടുവന്നത് മുൻ നാവികസേന കമാഡോർ

By Web TeamFirst Published Mar 24, 2024, 9:29 AM IST
Highlights

ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ക്കൊപ്പം ചോദ്യങ്ങളുയർത്തുന്നതാണ് പിഎം കെയർഫണ്ടുമെന്നും ലോകേഷ് ബത്ര പറയുന്നു.

ദില്ലി: ഇലക്ട്രല്‍ ബോണ്ടിലെ ദൂരൂഹതകള്‍ ചുരുളഴിയുമ്പോള്‍ ഓർമിക്കപ്പെടുന്നത് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കമോഡോർ ലോകേഷ് ബത്രയെ കൂടിയാണ്. സുപ്രീംകോടതി ഇടപെടലിനെല്ലാം മുൻപ് വിവരാവകാശ സാധ്യതകളിലൂടെ ബോണ്ടിലെ സുതാര്യതയില്ലായ്മ തുറന്ന് കാണിക്കാൻ അദ്ദേഹം പോരാടി. ഇലക്ടറല്‍ ബോണ്ട് മാത്രമല്ല പിഎം കെയർഫണ്ടിലെ പല വിവരങ്ങളും വെളിപ്പെടേണ്ടതുണ്ടെന്ന് കമോഡോർ ലോകേഷ് ബത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുമായ ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയെത്തുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കുകയാണ് ഇപ്പോള്‍ ദിവസം മുഴുവനുള്ള കമോഡ‍ർ ലോകേഷ് ബത്രയുടെ ജോലി.

നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം സുതാര്യത ഉറപ്പാക്കാനുള്ള പോരാട്ടം തുടങ്ങി. ദുരൂഹമെന്ന് തുടക്കം മുതല്‍ തോന്നിയിരുന്ന ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ക്കായി മന്ത്രാലയങ്ങള്‍ കയറി ഇറങ്ങി വിവരാവകാശ അപേക്ഷകള്‍ നല്‍കി. നേടിയെടുത്ത വിവരങ്ങള്‍ പിന്നീട്ട് സുപ്രീംകോടതിയില്‍ പോരാടുന്നവർക്ക് കരുത്തായി മാറി. ഇലക്ട്രല്‍ ബോണ്ട് അടിമുടി ദുരൂഹമായിരുന്നു.

Read More.... മുട്ടിൽ മരംമുറി: തടികൾ കണ്ടുകെട്ടിയതിനെതിരായ ഇടക്കാല സ്റ്റേ തുടരുന്നു, 2 വർഷമായിട്ടും അനങ്ങാതെ വനംവകുപ്പ്

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇലക്ട്രല്‍ ബോണ്ട് അച്ചടിച്ചത് തന്നെ. അതിനുപുറമെ ജിഎസ്ടി നല്‍കിയതും ജനങ്ങളുടെ പൊതുപണത്തില്‍ നിന്ന്. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ക്കൊപ്പം ചോദ്യങ്ങളുയർത്തുന്നതാണ് പിഎം കെയർഫണ്ടുമെന്നും ലോകേഷ് ബത്ര പറയുന്നു. വിവരങ്ങള്‍ സുതാര്യമാകേണ്ടതുണ്ട്. ഇത്രയും ഗൗരവതരമായ വിഷയത്തിലെ പോരാട്ടത്തില്‍ ഭീഷണികളൊന്നും ഉണ്ടായിരുന്നില്ലെയെന്ന ചോദ്യത്തിന് അദ്ദേഹം വിശദമായി മറുപടി പറഞ്ഞില്ല.

ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു. മേഘ എഞ്ചിനിയറിങ് 584 കോടിയും റിലയന്‍സുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിയില്‍ നിന്ന് പ്രമുഖ പാര്‍ട്ടികള്‍ക്ക് കോടികള്‍ കിട്ടിയെന്നും രേഖകളിലുണ്ട്.

Read More... ഉദ്ഘാടനം കഴിഞ്ഞ രണ്ട് മാസം, വൃത്തിഹീനമായ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ വീഡിയോ വൈറല്‍; പിന്നാലെ അരലക്ഷം പിഴ

തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്ഐ‍ർ കോണ്‍ഗ്രസിന് 154 കോടി രൂപയും കിട്ടി. ബിജെപിക്ക് കിട്ടിയത് നൂറ് കോടി രൂപയാണ്. കോണ്‍ഗ്രസിന് 50 കോടിയും കിട്ടി. അടുത്തടുത്ത ദിവസങ്ങളില്‍ കോടികളുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്.

click me!