രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതിയിരിക്കണം, പക്ഷേ വലിയ സഹായവും; ആരാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, ചുമതലകള്‍?

Published : Apr 19, 2024, 01:51 PM ISTUpdated : Apr 19, 2024, 01:58 PM IST
രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതിയിരിക്കണം, പക്ഷേ വലിയ സഹായവും; ആരാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, ചുമതലകള്‍?

Synopsis

വലിയ ദൗത്യങ്ങളും നിര്‍ദേശങ്ങളുമാണ് നിരീക്ഷകര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ സുഗമവും നീതിപരവും സമാധാനപരവുമായ നടത്തിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തുന്നത് കേന്ദ്ര നിരീക്ഷകരിലൂടെയാണ്. എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. വലിയ ദൗത്യങ്ങളും നിര്‍ദേശങ്ങളുമാണ് നിരീക്ഷകര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ എന്താണ് ഈ നിരീക്ഷകരുടെ ചുമതലകള്‍ എന്ന് അറിയാം. 

കേന്ദ്ര നിരീക്ഷകർക്ക് ഇലക്ഷന്‍ കമ്മീഷന്‍ നൽകിയിട്ടുള്ള നിർദേശങ്ങൾ

1. എല്ലാ  മണ്ഡലങ്ങളിലും വോട്ടെടുപ്പിന് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തണം. സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമ്പൂർണ്ണ  സമത്വം ഉറപ്പാക്കണം.

2. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ സമയവും അവർക്ക് അനുവദിച്ചിരിക്കുന്ന പാർലമെന്‍റ് മണ്ഡലത്തിനുള്ളിൽ നേരിട്ട് ഉണ്ടായിരിക്കുക.

3. സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഈ ഉദ്യോഗസ്ഥരുടെ മൊബൈൽ/ലാൻഡ്‌ലൈൻ/ഇ-മെയിൽ/താമസസ്ഥലം എന്നിവയെ സംബന്ധിച്ച അറിയിപ്പുകൾ നൽകുക. അതിലൂടെ  ഫോൺ നമ്പറുകളിൽ/വിലാസങ്ങളിൽ പൊതുജനങ്ങൾക്കും സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ദിവസേന  അവരുടെ സേവനം ലഭ്യമാകും.

4. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സേനയെ വിന്യസിക്കുക. 

5. കേന്ദ്ര സേന/സംസ്ഥാന പൊലീസ് സേനകളെ വിവേകപൂർവ്വം ഉപയോഗിക്കുകയും അവരുടെ വിന്യാസം ഒരു രാഷ്ട്രീയ പാർട്ടിക്കും സ്ഥാനാർഥിക്കും അനുകൂലമല്ലെന്നും നിഷ്പക്ഷത പാലിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തുക. 

6. അവരുടെ സാന്നിധ്യത്തിൽ മാത്രം ഇവിഎം/വിവിപാറ്റ് എന്നിവയുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും  വിന്യാസം.

7. 85 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിയുള്ളവർക്കും സുഗമമായി വീടുകളിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള  നടപടികളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വ്യക്തികൾക്കും അവശ്യ ഡ്യൂട്ടിയിലുള്ളവർക്കും സർവീസ് വോട്ടർമാർക്കും തപാൽ ബാലറ്റും ഉറപ്പാക്കുക.

8. രാഷ്ട്രീയ പാർട്ടികൾക്കും മത്സരിക്കുന്ന സ്ഥാനാർഥികൾക്കും വോട്ടർ പട്ടിക വിതരണം ചെയ്യുന്നതായി ഉറപ്പാക്കുക.

9. ജില്ലാ ഭരണകൂടം വൾനറബിലിറ്റി മാപ്പിംഗ് ന്യായമായ രീതിയിൽ നടത്തിയിട്ടുണ്ടെന്നും അതനുസരിച്ച് ഗതാഗത സംവിധാനവും   ആശയവിനിമയ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കുക

10. മൈക്രോ ഒബ്‌സർവർമാരുടെ വിന്യാസം

11. എല്ലാ സ്ഥാനാർഥികൾക്കും അവരുടെ പ്രതിനിധികൾക്കും മുന്നിൽ ഇവിഎം/വിവിപാറ്റ് കമ്മീഷൻ ചെയ്യുക.

12. ഇവിഎം സ്ട്രോങ് റൂമുകളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുകയും എല്ലാ സ്ഥാനാർഥികളുടെയും അംഗീകൃത ഏജന്‍റുമാരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുക.

13. എല്ലാ പരാതി പരിഹാര സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക .

14. കൃത്യസമയത്ത് തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ അധികാരമുള്ള ഒരു ഉദ്യോഗസ്ഥന്‍റെ മൊത്തത്തിലുള്ള ചുമതലയിൽ ജില്ലകളിൽ സംയോജിത കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുക 

15. വോട്ടർ വിവര സ്ലിപ്പുകളുടെ 100% വിതരണവും വോട്ടെടുപ്പ് ദിവസത്തിന് മുൻപ് തന്നെ പൂർത്തിയാക്കുക.

16. സി-വിജിൽ, വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്, സക്ഷം ആപ്പ്, എൻകോർ, സുവിധ ആപ്പ് തുടങ്ങിയ എല്ലാ ഐടി ആപ്ലിക്കേഷനുകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നു എന്നും ഈ ആപ്പുകൾ ഉപയോഗിക്കുന്നതിന് അവർക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടുണ്ട് എന്നും ഉറപ്പുവരുത്തുക.

17. വോട്ടെണ്ണൽ ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർ തുടങ്ങി എല്ലാ പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം കൃത്യമായ  രീതിയിൽ  ക്രമീകരിച്ചിരിക്കുന്നു/സംഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

18. നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കുകയും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഏറ്റവും അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

19. വോട്ടർമാരുടെ സൗകര്യാർഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടർ സഹായബൂത്ത് സ്ഥാപിക്കൽ, ഭിന്നശേഷിക്കാർ, ശാരീരിക വൈകല്യമുള്ളവർ, സ്ത്രീകൾ, വയോധികർ, കുഷ്ഠരോഗ ബാധിതരായ വോട്ടർമാർ എന്നിവർക്ക് പ്രത്യേക സൗകര്യം തുടങ്ങിയവ.

20. കുടിവെള്ളം, വരിയിൽ നിൽക്കുന്ന വോട്ടർമാർക്കുള്ള ഷെഡുകൾ/പന്തലുകൾ, പോളിംഗ് സമയത്ത് പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് ശരിയായ ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ. 

21. ഫ്ലയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിസ്റ്റിക്സ് നിരീക്ഷണ സംഘങ്ങൾ, വീഡിയോ നിരീക്ഷണ സംഘങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ, മുതലായവയിലെ ഉദ്യോഗസ്ഥർ എന്നിവർ അവരുടെ ജോലികൾ പൂർണ സമയവും ചെയ്യുന്നുവെന്നും പണം, മദ്യം, സൗജന്യ വസ്തുക്കൾ, ലഹരിവസ്തുക്കൾ എന്നിവയുടെ നീക്കവും വിതരണവും ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നും ഉറപ്പുവരുത്തുക.

22. രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ-സർട്ടിഫിക്കേഷനായി മീഡിയ സർട്ടിഫിക്കേഷൻ &മോണിറ്ററിംഗ് കമ്മിറ്റികൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക

23. വ്യാജ വാർത്തകൾ/തെറ്റായ വിവരങ്ങൾ യഥാസമയം തടയുക. ശരിയായ വിവരങ്ങൾ മുന്‍കൂറായി പ്രചരിപ്പിക്കുക. 

Read more: 13 സംസ്ഥാനങ്ങള്‍, 89 മണ്ഡലങ്ങള്‍; രണ്ടാംഘട്ട തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ കേരളം, നിര്‍ണായകം ഈ സംസ്ഥാനങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ