രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കിൽ കുറവ്; ഹോട്ടലുകളിൽ വച്ച് വാക്സിനേഷൻ നടത്തുന്നത് ചട്ട വിരുദ്ധമെന്ന് കേന്ദ്രം

By Web TeamFirst Published May 30, 2021, 9:59 AM IST
Highlights

ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാർക്ക് വേണ്ടി  സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുവാദമുള്ളു. സർക്കാരിന്റെ കൊവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചു. 

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. 24 മണിക്കൂറിനുള്ളിൽ 1,65,553 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ 3,460 പേർ കൊവിഡ് മൂലം മരിച്ചു. 2,76,309 പേർ രോ​ഗമുക്തരായി. അതേസമയം, സ്വകാര്യ ആശുപത്രികൾ നക്ഷത്ര ഹോട്ടലുമായി ചേർന്ന് വാക്‌സിനേഷൻ ഒരുക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞു. 

ഹോട്ടലുകളിൽ വച്ച് വാക്സിനേഷൻ നടത്താൻ സൗകര്യം ഓർക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് സർക്കാർ വ്യക്തമാക്കി. ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാർക്ക് വേണ്ടി  സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുവാദമുള്ളു. സർക്കാരിന്റെ കൊവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചു. 

പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിലാണ് 4 ലക്ഷത്തിൽ നിന്നും രണ്ടു ലക്ഷത്തിന് താഴെയെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 
നിരക്ക് 8.36 ശതമാനമായി കുറഞ്ഞിരുന്നു. രണ്ട് കോടിയിൽ അധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!