ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം

Published : Mar 12, 2026, 06:22 PM IST
lpg cylinder shortage india lpg crisis 2026 gas price hike restaurant closure gig workers job loss

Synopsis

ഗാര്‍ഹിക ആവശ്യത്തിനുള്ള എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. എൽപിജി ക്ഷാമം ഉണ്ടെന്ന നിലയിൽ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും വ്യക്തമാക്കി.

ദില്ലി:പാചക വാതക വിതരണത്തിന്‍റെ കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം. ഗാര്‍ഹിക ആവശ്യത്തിനുള്ള എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. എൽപിജി ക്ഷാമം ഉണ്ടെന്ന നിലയിൽ തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയവും വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ടിവി ചാനലുകള്‍ അടക്കം ഇക്കാര്യം പരിശോധിക്കണം. പ്രശ്നം ഉണ്ടെന്ന രീതിയിൽ ഒരേ രീതിയിലുള്ള ദൃശ്യങ്ങള്‍ ദിവസം മുഴുവൻ കാണിക്കരുതെന്നും പലയിടത്തും പ്രശ്നം പരിഹരിച്ചിട്ടും അതേ ദൃശ്യങ്ങള്‍ ചാനലുകള്‍ കാണിക്കുന്നുവെന്നും ഈ വിഷയത്തിൽ വ്യക്തത നൽകണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. 

ചെറിയ നിയന്ത്രണങ്ങൾ നടത്തിയത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ചെറിയ നിയന്ത്രണങ്ങള്‍ ബുക്കിങിൽ വരുത്തിയത്. ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു. അതേസമയം, എൽപിജി പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക യോഗം വിളിച്ചു. എൽപിജി വിതരണക്കാരുമായി ഓണ്‍ലൈനായിട്ടാണ് യോഗം വിളിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽപിജി കാര്യത്തിൽ ജനങ്ങൾക്ക് വലിയ പരിഭ്രാന്തിയുണ്ടെന്ന് രാഹുൽ, 5 ദിവസത്തിൽ ഉത്പാദനം 28 ശതമാനം വർധിപ്പിച്ചെന്ന് മന്ത്രി; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയോ...? കൃത്യമായ ഉത്തരം പറയാതെ വിദേശകാര്യ മന്ത്രാലയം