Pit Bull : ഉടമയായ 82കാരിയെ കടിച്ചുകൊന്ന പിറ്റ്‍ബുള്ളിന് ഇനി പുതിയ യജമാനന്‍; നായയെ കൈമാറി

By Web TeamFirst Published Jul 29, 2022, 12:31 AM IST
Highlights

പിറ്റ്ബുളിനെ നിലവിലെ ഉടമയ്ക്ക് കൈമാറില്ലെന്ന് നേരത്തെ നഗരസഭ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് നായപ്രേമികളും സംഘടനകളും പിറ്റ്ബുള്ളിനെ ഏറ്റെടുക്കാൻ രംഗത്ത് വന്നിരുന്നു. ഇവരിൽ ഒരാൾക്കാണ് നായയെ കൈമാറിയത്.

ലക്നൗ: ലക്നൗവിൽ ഉടമയെ കടിച്ചുകൊന്ന പിറ്റ് ബുൾ (Pit Bull) നായ ഇനി പുതിയ യജമാനനൊപ്പം. ലക്നൗ നഗരസഭ, നായയെ പുതിയ ഉടമയ്ക്ക് കൈമാറി. ലക്നൗ നഗരസഭയ്ക്ക് കീഴിലെ വന്ധ്യംകരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു നായ. നായ ശാന്തനായാണ് പെരുമാറുന്നതെന്ന് അധികൃതർ അറിയിച്ചു.

പിറ്റ്ബുളിനെ നിലവിലെ ഉടമയ്ക്ക് കൈമാറില്ലെന്ന് നേരത്തെ നഗരസഭ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് നായപ്രേമികളും സംഘടനകളും പിറ്റ്ബുള്ളിനെ ഏറ്റെടുക്കാൻ രംഗത്ത് വന്നിരുന്നു. ഇവരിൽ ഒരാൾക്കാണ് നായയെ കൈമാറിയത്. ജൂലൈ പന്ത്രണ്ടിനാണ് എൺപത്തിരണ്ടുകാരിയായ ഉടമയെ പിറ്റ്ബുൾ കടിച്ചുകൊന്നത്.

പിറ്റ് ബുൾ അപകടകാരിയോ

പിറ്റ്ബുളുകളും അവയുടെ മറ്റ് ഇനങ്ങളും ദത്തെടുത്തതിന് ശേഷം കൂടുതലായും ഉപേക്ഷിക്കപ്പെടുന്നുവെന്ന് ഇന്ത്യാ ടുഡേ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അവ വീട്ടുകാർക്ക് നേരെ തിരിയാമെന്നും, പലപ്പോഴും അക്രമാസക്തമായി പെരുമാറാമെന്നുമുള്ള ഭയമാണ് അതിന് പിന്നിൽ. ഇതിനിടെയാണ് ലക്നൗവിലെ കൈസർബാഗ് പരിസരത്ത്, വീട്ടിലെ അമേരിക്കൻ പിറ്റ് ബുളിന്റെ ആക്രമണത്തെ തുടർന്ന് ഒരു വൃദ്ധ മരണപ്പെട്ടത്. വിരമിച്ച അധ്യാപികയായ സുശീല ത്രിപാഠിയയാണ് അവരുടെ വളർത്തുനായുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ടത്.

സുശീലയുടെ മകൻ അമിത് ത്രിപാഠിയാണ് നായയെ വീട്ടിൽ കൊണ്ട് വന്നത്. അതിനെ കൂടാതെ അവർക്ക് ഒരു ലാബ്രഡോർ കൂടിയുണ്ട്. അമിത് ഒരു ഫിറ്റ്‌നസ് പരിശീലകനാണ്. മൂന്ന് വർഷം മുൻപാണ് ബ്രൗണി എന്ന പിറ്റ്ബു‍ളിനെ അവർ ദത്തെടുത്തത്. രാവിലെ സുശീല വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. വീടിനകത്ത് കയറിവന്ന നായയുടെ ആക്രമണത്തെ തുടർന്ന് അവർക്ക് നിരവധി പരിക്കുകളുണ്ടായി. നായയെ പുറത്താക്കാൻ അവർ പാടുപെട്ടു. നായ്ക്കൾ കുരയ്ക്കുന്നതും സുശീല സഹായത്തിനായി നിലവിളിക്കുന്നതും സമീപവാസികൾ കേട്ടിരുന്നു. അവരുടെ കരച്ചിൽ കേട്ട്, അയൽവാസികൾ വീടിനുള്ളിൽ കയറാൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിരുന്നത് കൊണ്ട് അകത്ത് കയറാൻ സാധിച്ചില്ല.  

मालिक को फिर मिल गया पिटबुल, इस कुत्ते पर था मालिक की माँ की हत्या का आरोप! pic.twitter.com/BCgrmQDO7k

— ANURAG SINGH (@anuragsinghliv)

ബഹളം കേട്ട് വീട്ടിലെ ജോലിക്കാരൻ ടെറസ് വഴി നോക്കുമ്പോൾ, വയറിലും മുഖത്തും കൈയിലും മുറിവുകൾ പറ്റി സുശീല നിലത്ത് കിടക്കുന്നതാണ് കണ്ടത്. അയാൾ അകത്ത് കടന്ന് നായ്ക്കളെ തടയാൻ ശ്രമിച്ചുവെങ്കിലും, സാധിച്ചില്ല. ഒടുവിൽ അമിതിനെ വിളിച്ച് വരുത്തുകയായിരുന്നു. മകൻ വീട്ടിലെത്തി സുശീലയെ ബൽറാംപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വളർത്തുനായയുടെ ആക്രമണം, സ്ത്രീ മരിച്ചു, പിറ്റ് ബുൾ അപകടകാരിയോ

click me!