
ചെന്നൈ: എം കരുണാനിധിയുടെ യഥാർത്ഥ പിൻഗാമിയെന്ന് അവകാശപ്പെട്ട് എം കെ അഴഗിരി രംഗത്ത്. ഇന്ന് നടന്ന ശക്തിപ്രകടനം സൂചന മാത്രമാണ്. പുതിയ പാർട്ടി പ്രഖ്യാപിക്കാനും പ്രഖ്യാപിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അഴഗിരി പറഞ്ഞു.
എന്ത് പ്രഖ്യാപനം നടത്തിയാലും അണികൾ ഒപ്പമുണ്ട്. നല്ല തീരുമാനം ഉടനുണ്ടാകുമെന്നും അഴഗിരി പറഞ്ഞു. ഇന്ന് അഴഗിരി അനുയായികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. മധുരയിലാണ് യോഗം നടന്നത്. നിരവധി അനുയായികളെ അണിനിരത്തി ശക്തിപ്രകടനം നടത്തിയായിരുന്നു യോഗം. ഡിഎംകെ യിലേക്ക് തിരിച്ചെത്താനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് പുതിയ പാർട്ടി പ്രഖ്യാപനത്തിലേക്ക് അഴഗിരി കടക്കുന്നത്. മകൻ ദയാനിധി അഴഗിരിയെ മുൻനിർത്തി പുതിയ പാർട്ടി പ്രഖ്യാപനത്തിനാണ് അഴഗിരിയുടെ നീക്കമെന്നാണ് സൂചന. അഴഗിരിയെ സ്വാഗതം ചെയ്ത് ബിജെപി തമിഴ്നാട് അധ്യക്ഷൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam