രണ്ടാമതും ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ, തെരഞ്ഞെടുപ്പ് എതിരില്ലാതെ...

Published : Oct 09, 2022, 02:48 PM ISTUpdated : Oct 09, 2022, 03:11 PM IST
രണ്ടാമതും ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ, തെരഞ്ഞെടുപ്പ് എതിരില്ലാതെ...

Synopsis

2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ചെന്നൈ : ഞായറാഴ്ച നടന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിൽ തഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിച്ചു. പാർട്ടി പ്രവർത്തകരായ ദുരൈമുരുകൻ ജനറൽ സെക്രട്ടറിയായും ടി ആർ ബാലു  ട്രഷററായും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് തങ്ങളുടെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ കൗൺസിൽ യോഗത്തിന്റെ വേദിയിൽ എത്തിയ മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.

ഡിഎംകെയുടെ പതിനഞ്ചാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളം വിവിധ തലങ്ങളിലുള്ള പാർട്ടി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. അന്തരിച്ച പാർട്ടി കുലപതി എം കരുണാനിധിയുടെ ഇളയ മകനായ 69 കാരനായ സ്റ്റാലിൻ ഡിഎംകെ ട്രഷറർ, യൂത്ത് വിംഗ് സെക്രട്ടറി തുടങ്ങിയ നിരവധി പാർട്ടി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിൻ. 1969-ൽ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണും ഡിഎംകെ സ്ഥാപകനുമായ സി എൻ അണ്ണാദുരൈ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. 1949-ലാണ് ഡിഎംകെ സ്ഥാപിതമായത്. 1969-ൽ അദ്ദേഹത്തിന്റെ അന്ത്യം വരെ ഉയർന്ന പദവി വഹിച്ചിരുന്നത് അണ്ണാദുരൈ തന്നെ ആയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി