രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ ലാൽ സെയ്നി അന്തരിച്ചു

Published : Jun 24, 2019, 09:57 PM IST
രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ ലാൽ സെയ്നി അന്തരിച്ചു

Synopsis

ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മദൻ ലാൽ സെയ്നിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ദില്ലി എയിംസിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ജയ്പൂർ: രാജ്യസഭാംഗവും രാജസ്ഥാൻ ബിജെപി അധ്യക്ഷനുമായ മദൻ ലാൽ സെയ്നി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ദില്ലി എയിംസിൽ വച്ചായിരുന്നു മരണം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മദൻ ലാൽ സെയ്നിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ദില്ലി എയിംസിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഒരു വർഷം മുമ്പാണ് മദൻ ലാൽ സെയ്നി രാജസ്ഥാൻ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. നിയമസഭാംഗമായിരുന്ന മദൻ ലാൽ സെയ്നി കിസാൻ മോർച്ച നേതാവായിരുന്നു. സെയ്നിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അനുശോചിച്ചു. നികത്താനാവാത്ത നഷ്ടമാണ് സെയ്നിയുടെ മരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്