
ഭോപ്പാല്‍: മകനെ നായ കടിച്ചതിന്റെ )Dog bite) ദേഷ്യത്തില്‍ നായയുടെ കാല്‍ മുറിച്ച് കൊലപ്പെടുത്തി പിതാവ്. ഒരുമാസം മുമ്പ് സീമാരിയതല്‍ ഗ്രാമത്തിലാണ് സംഭവം. നായയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ (Social Media) പ്രചരിച്ചതിനെ തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തുതായി )Case registered) ദെഹാത്ത് പൊലീസ് പറഞ്ഞു. വീഡിയോയില്‍ ഇയാള്‍ നായയെ അടിക്കുന്നതും നായ വേദന കൊണ്ട് കരയുന്നതും പിന്നീട് മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് കാല്‍ വെട്ടിമാറ്റുന്നതുമാണ് കാണുന്നത്. മൃഗസ്‌നേഹി സംഘടനയായ പെറ്റയാണ് (PETA) സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെ ഗ്വാളിയോര്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു.
ഇയാളുടെ മകന്റെ കാലില്‍ കടിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ നായയെ കൊലപ്പെടുത്തിയതെന്നും അഞ്ച് പേരെയാണ് അന്ന് നായ ഉപദ്രവിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. മധ്യപ്രദേശില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുകയാണെന്നും പ്രതിക്ക് കൗണ്‍സിലിങ് നല്‍കണമെന്നും പെറ്റ ഭാരവാഹികള്‍ പറഞ്ഞു. നായയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam