അനധികൃതമദ്യവില്‍പ്പന തടയാനെത്തിയ ഉദ്യോഗസ്ഥനെ പീഡനമാരോപിച്ച് മര്‍ദ്ദിച്ച് സ്ത്രീകള്‍

Published : Sep 14, 2019, 03:05 PM IST
അനധികൃതമദ്യവില്‍പ്പന തടയാനെത്തിയ ഉദ്യോഗസ്ഥനെ പീഡനമാരോപിച്ച് മര്‍ദ്ദിച്ച് സ്ത്രീകള്‍

Synopsis

അനധികൃതമായി മദ്യം വില്‍ക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ പരിശോധിക്കാനായി എക്സൈസ് സംഘം എത്തിയപ്പോഴായിരുന്നു സംഭവം. 

ഭോപ്പാല്‍: മധ്യപ്രദേശിലെ എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് സ്ത്രീകള്‍. മഹേശ്വറില്‍ നടത്തിയ റെയ്ഡിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് രണ്ട് സ്ത്രീകള്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സമീപപ്രദേശത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അനധികൃതമായി മദ്യം വില്‍ക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ പരിശോധിക്കാനായി എക്സൈസ് സംഘം എത്തിയപ്പോഴായിരുന്നു സംഭവം. 

സംഘത്തോട് വീട്ടിലുള്ളവര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.  പെട്ടന്ന്, സ്ത്രീകളിലൊരാള്‍ ഉദ്യോഗസ്ഥനെതിരെ മകളെ അപമാനിച്ചുവെന്ന ആരോപണം ഉന്നയിക്കുകയും മര്‍ദ്ദിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഇതോടെ മറ്റുള്ളവരും ഓഫീസറെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിക്കുന്നവരില്‍ നിന്ന് ഉദ്യോഗസ്ഥനെ പിടിച്ചുമാറ്റാനെത്തിയില്ല. സ്ത്രീകളടക്കം മര്‍ദ്ദിച്ച ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാർച്ചിൽ തന്നെ പ്രഖ്യാപനം വന്നേക്കും, ശമ്പള വർധനവിന് മുന്നേ ജീവനക്കാർക്ക് ആശ്വാസം; ഡിഎയും ഡിആറും കേന്ദ്രം വർധിപ്പിച്ചേക്കും
തമിഴ്‌നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം; ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും