മധ്യപ്രദേശിൽ മഴ കനത്തു; ഹർദ ജയിലിനുള്ളിൽ വെള്ളം കയറി, അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു

Published : Sep 09, 2019, 03:14 PM ISTUpdated : Sep 09, 2019, 03:16 PM IST
മധ്യപ്രദേശിൽ മഴ കനത്തു; ഹർദ ജയിലിനുള്ളിൽ വെള്ളം കയറി, അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു

Synopsis

മധ്യപ്രദേശിൽ മഴ കനത്തതോടെ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബയിൻ ​ഗം​ഗം നദി മുറിച്ച് കടക്കുന്നതിനിടെ ബിജെപി നേതാവ‍ടക്കം രണ്ട് പേർ അപകടത്തിൽപ്പെട്ടു. 

ഭോപ്പാൽ: മധ്യപ്രദേശിൽ മഴ ശക്തമായി. കനത്ത മഴയെത്തുടർന്ന് ഹർദ ജില്ലാ ജയിലിനുള്ളിൽ വെള്ളം കയറി. ജയിലിലെ അന്തേവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് അന്തേവാസികളെ ജയിലിൽ നിന്ന് മാറ്റിയത്.

മധ്യപ്രദേശിൽ മഴ കനത്തതോടെ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബയിൻ ​ഗം​ഗം നദി മുറിച്ച് കടക്കുന്നതിനിടെ ബിജെപി നേതാവ‍ടക്കം രണ്ട് പേർ അപകടത്തിൽപ്പെട്ടു. ഇവരെ ഇതുവരെ കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല. സിയോണി ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഭോപ്പാലിൽ അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അനുഷ്ക സെൻ ആണ് മരിച്ചത്. അഴുക്കുചാലിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.   
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി