മധ്യപ്രദേശില്‍ അഞ്ചംഗ കുടുംബം മരിച്ചനിലയില്‍. മരണത്തില്‍ ദുരൂഹത, അന്വേഷണം ആരംഭിച്ചു

Published : Aug 23, 2020, 08:03 PM IST
മധ്യപ്രദേശില്‍ അഞ്ചംഗ കുടുംബം മരിച്ചനിലയില്‍. മരണത്തില്‍ ദുരൂഹത, അന്വേഷണം ആരംഭിച്ചു

Synopsis

വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. സൊനത്തിന്റെയും കുഞ്ഞിന്റെയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു.  

ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ച അഞ്ച് പേരില്‍ നാല് വയസ്സുള്ള കുഞ്ഞും ഉള്‍പ്പെടും. മരണത്തില്‍ ദുരൂഹത സംശയിക്കുന്നതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ടിക്കംഗര്‍ ജില്ലയിലെ ഇവരുടെ വീട്ടില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. 

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ ധരംധാസ് സോണി (62), ഭാര്യ പൂന (55), മകന്‍ മനോഹര്‍ (27), മരുമകള്‍ സോനം (25), നാലുവയസ്സുള്ള പേരമകന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരെയും വീടിന് പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. സൊനത്തിന്റെയും കുഞ്ഞിന്റെയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. മനോഹര്‍ സോണിയുടെ ശരീരത്തില്‍ രക്തവും ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു