
ചെന്നൈ: നിർമാതാവ് ആകാശ് ഭാസ്കരനും വ്യവസായി വിക്രം രവീന്ദ്രനും എതിരായ കേസിൽ ഇഡിക്ക് തിരിച്ചടി. നടപടികൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടാസ്‌മാക് അഴിമതിയുമായി ഇരുവരെയും ബന്ധപ്പെടുത്തുന്ന ഒന്നും ഇഡിയുടെ പക്കൽ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇഡി പരിധി വിട്ടെന്നും ഹൈക്കോടതി വിമർശിച്ചു.
ആകാശ് ഭാസ്‌കരനും വിക്രം രവീന്ദ്രനും എതിരായ കേസിൽ ഇരുവരുടെയും സ്ഥാപനങ്ങളിലെ റെയ്‌ഡ് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉടൻ തിരിച്ചുനൽകണമെന്നും കോടി ഉത്തരവിട്ടു. കേസിൽ പരിശോധന പൂർത്തിയായില്ലെന്ന ഇഡിയുടെ വാദം കോടതി തള്ളി. ഉദയനിധി സ്റ്റാലിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. റെയ്‌ഡ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam