
ചെന്നൈ: തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്റെ നിശിത വിമർശകനായ യൂട്യൂബർ സവുക്ക് ശങ്കറിന് ജാമ്യം. ഭൂമിതട്ടിപ്പ് കേസ് അന്വേഷണത്തെ വിമർശിച്ച് അഭിമുഖം നൽകിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാണിച്ചാണ് കഴിഞ്ഞമാസം സവുക്കിനെ അറസ്റ്റുചെയ്തത്. എന്നാൽ ഇത്തരം കേസിൽ അറസ്റ്റിന്റെ ആവശ്യം എന്തായിരുന്നു എന്ന് കോടതി പൊലീസിനോട് ചോദിച്ചു. താൽപര്യമുള്ളവർ അഭിമുഖം കാണുമെന്നും നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കാണേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിവിധ കേസുകളിൽ സവുക്കിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയക്കുന്നത് തമിഴ്നാട് പൊലീസിന്റെ പതിവാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam